Advertisment

യുഎസിനെ സ്‌നേഹിക്കുന്നവര്‍ക്കും ഇംഗ്ലീഷ് ഭാഷ അറിയുന്നവര്‍ക്കും വരാം; കുടിയേറ്റക്കാര്‍ക്ക് കര്‍ശന നിബന്ധനകളുമായി ട്രംപ്

New Update

വാഷിങ്ടന്‍: യുഎസിലേക്കുള്ള കുടിയേറ്റക്കാര്‍ക്ക് കര്‍ശന നിബന്ധനകളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണമെന്ന പ്രധാന വ്യവസ്ഥ ഉള്‍പ്പെടുത്തി. എന്നാല്‍, ട്രംപ് ഭരണകൂടത്തിന്റെ വ്യവസ്ഥകള്‍ ഇന്ത്യയ്ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍.

Advertisment

publive-image

‘ഏതു രാജ്യത്തില്‍നിന്നുള്ളവരായാലും യുഎസിനെ സ്‌നേഹിക്കുന്നവരെ മാത്രമാണ് സ്വീകരിക്കുക. തൊഴില്‍ നൈപുണ്യവും മികച്ച ട്രാക്ക് റെക്കോര്‍ഡും അനിവാര്യം. അമേരിക്കക്കാരെ ഇഷ്ടപ്പെടണം, ഇവിടത്തെ മൂല്യങ്ങളെയും ജീവിതരീതികളെയും വിലമതിക്കണം. യുഎസില്‍ വരുന്നവര്‍ നിര്‍ബന്ധമായും ഇംഗ്ലീഷ് അറിഞ്ഞിരിക്കണം’ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം ഇംഗ്ലീഷ് പരിജ്ഞാനം, തൊഴിലറിവ് എന്നീ കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ ഇന്ത്യയെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ട്രംപിന്റെ താല്‍പര്യാര്‍ഥം മെറിറ്റ് അടിസ്ഥാനമാക്കിയ കുടിയേറ്റ ബില്‍ യുഎസ് ഉടന്‍ കൊണ്ടുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. ‘ചങ്ങലകളായുള്ള കുടിയേറ്റം’ നിരവധിപ്പേരെയാണു രാജ്യത്തേക്കു കൊണ്ടുവരുന്നതെന്നും അത്തരം ആളുകള്‍ യുഎസിനു നല്ലതല്ല ചെയ്യുന്നതെന്നുമാണ് ട്രംപിന്റെ നിലപാട്. എല്ലാ തരത്തിലുമുള്ള ഭീകരവാദവും ഇല്ലാതാക്കുകയാണ് കുടിയേറ്റ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാഷിങ്ടന്‍ വ്യക്തമാക്കുന്നു.

trump
Advertisment