Advertisment

അധികാരത്തില്‍ തുടരാന്‍ രണ്ടുമാസം മാത്രം അവശേഷിക്കെ ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കാൻ കഴിഞ്ഞയാഴ്ച ട്രംപ് പദ്ധതിയിട്ടു, പിന്നീട് പിന്മാറി; വെളിപ്പെടുത്തൽ

New Update

വാഷിംഗ്ടണ്‍: അധികാരത്തില്‍ തുടരാന്‍ രണ്ടുമാസം മാത്രം അവശേഷിക്കെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിട്ടെങ്കിലും പിന്നീട് പിന്മാറിയതായി റിപ്പോര്‍ട്ട്. ഇലക്ഷന്‍ ഫലം വന്നശേഷം വൈറ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ട്രംപ് സാധ്യതകള്‍ ആരാഞ്ഞത്.

publive-image

വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ, പ്രതിരോധ സെക്രട്ടറി, സംയുക്തസേനാധ്യക്ഷന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. രാജ്യാന്തര പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കണമെന്ന് ഇവര്‍ ട്രംപിനെ ഉപദേശിച്ചതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

donald trump iran
Advertisment