Advertisment

ഇരട്ട സ്ഫോടനം വെയർഹൗസിൽ ഉണ്ടായ ഒരു പൊട്ടിത്തെറിയല്ല; ഭീകരാക്രമണമെന്നു സംശയിക്കുന്നതായി ഡോണൾഡ് ട്രംപ്

New Update

വാഷിങ്ടൻ: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്നു സംശയിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്ഫോടനം ഏതെങ്കിലും തരത്തിലുള്ള ബോംബ് മൂലമാകാമെന്ന് യുഎസ് ജനറൽമാർ തന്നോട് പറഞ്ഞതായി ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

publive-image

യുഎസ് ജനറൽമാരുടെ അഭിപ്രായത്തിൽ ഇരട്ട സ്ഫോടനം വെയർഹൗസിൽ ഉണ്ടായ ഒരു പൊട്ടിത്തെറിയല്ലെന്നും ഇതിനെ ഒരു ആക്രമണമായാണ് അവർ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. ലബനന് ആവശ്യമായ എല്ലാ സഹായങ്ങളും ട്രംപ് വാഗ്ദാനം ചെയ്തു.

donald trump
Advertisment