Advertisment

ആര്‍.കെ.നഗറില്‍ ടി.ടി.വി ദിനകരന് വന്‍ വിജയം ; നോട്ടയ്ക്കും പിന്നില്‍ ബിജെപി

New Update

ചെന്നൈ: ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരൻ വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച ദിനകരൻ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അണ്ണാ ഡിഎംകെയാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് ഡിഎംകെയാണ്. നോട്ടയ്ക്കും പിന്നിലാണ് ബിജെപിയുടെ സ്ഥാനം.

Advertisment

publive-image

ഭാവിലക്ഷ്യം തമിഴ്നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നു ദിനകരൻ വ്യക്തമാക്കിയിരുന്നു. ആർകെ നഗറിലെ തെരഞ്ഞെടുപ്പു ഫലം ദിനകരന് അനുകൂലമായതോടെയാണു പ്രതികരണവുമായി അദ്ദേഹം രംഗത്തുവന്നത്. സംസ്ഥാനത്തു ഭരണമാറ്റം വേണമെന്ന ജനങ്ങളുടെ ആവശ്യമാണു തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിക്കുന്നതെന്നു മധുര വിമാനത്താവളത്തിൽവച്ച് ദിനകരൻ പറഞ്ഞിരുന്നു.

മൂന്നുമാസത്തിനകം ഇടപ്പാടി കെ. പളനിസാമി, ഒ. പനീർസെൽവം (ഇപിഎസ്–ഒപിഎസ്) സഖ്യത്തിന്റെ സർക്കാർ തകർന്നുവീഴുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ‘ഞങ്ങളാണു യഥാർഥ അണ്ണാഡിഎംകെ. അമ്മയുടെ പിൻഗാമി ആരാണെന്ന് ഇപ്പോൾ ആർകെ നഗറിലെ ജനങ്ങൾ വിധിയെഴുതിയിരിക്കുന്നു’, ദിനകരൻ വ്യക്തമാക്കി.

അതിനിടെ, ദിനകരന്റെ ലീഡ് ഉയരുന്നതിൽ അമർഷം പൂണ്ട് അണ്ണാ ഡിഎംകെ ഏജന്റുമാർ വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷമുണ്ടാക്കി. ദിനകരപക്ഷ ഏജന്റുമാരുമായായിരുന്നു ഏറ്റുമുട്ടൽ. ഇതേത്തുടർന്ന് വോട്ടെണ്ണൽ 15 മിനിറ്റോളം നിർത്തിവച്ചു. പിന്നീട് സംഘർഷമുണ്ടാക്കിയവരെ പുറത്താക്കിയും അധിക സുരക്ഷ ഏർപ്പെടുത്തിയും വോട്ടെണ്ണൽ പുനരാരംഭിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇടയ്ക്കിടെ വീണ്ടും സംഘർഷം പുകയുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അണ്ണാ ഡിഎംകെ ഏജന്റുമാർ കസേരകൾ വലിച്ചെറിഞ്ഞതായും റിപ്പോർട്ടുണ്ട്. ചെന്നൈ മറീനാ ബീച്ചിനു സമീപമുള്ള ക്വീൻ മേരീസ് കോളജിലായിരുന്നു വോട്ടെണ്ണൽ.

aiadmk dmk tamilnadu ttv dinakarean
Advertisment