Advertisment

വലയില്‍ക്കുടുങ്ങിയ തിമിംഗില സ്രാവിനെ കടലിലേക്ക് മടക്കിയയച്ച്‌ മത്സ്യത്തൊഴിലാളികള്‍! സ്രാവ് കുടുങ്ങിയത് ശംഖുമുഖത്തെ മത്സ്യത്തൊഴിലാളികളുടെ വലയിൽ

New Update

publive-image

Advertisment

തിരുവനന്തപുരം: വലയില്‍ക്കുടുങ്ങിയ തിമിംഗില സ്രാവിനെ കടലിലേക്ക് മടക്കിയയച്ച്‌ മത്സ്യത്തൊഴിലാളികള്‍. ശംഖുമുഖത്തെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് സ്രാവ് കുടുങ്ങിയത്. വംശനാശ ഭീഷണി നേരിടുന്നവയാണ് തിമിം​ഗല സ്രാവുകള്‍. ആനയെയും കടുവയെയും പോലെ സംരക്ഷിത വിഭാഗത്തിലുള്ളവയാണിവ. അറിയപ്പെടുന്ന ഏറ്റവും വലിയ തിമിംഗില സ്രാവിന്റെ വലിപ്പം 18.8 മീറ്ററാണ്.

സാധാരണ വലയില്‍ക്കുടുങ്ങുന്ന തിമിംഗില സ്രാവുകളെ കൊന്നു തിന്നുകയാണു പതിവ്. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ മണിക്കൂറുകളോളം ശ്രമിച്ച്‌ ഇതിനെ തിരികെ വിട്ടു.

സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ മത്സ്യത്തൊഴിലാളികളുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചു. ഇവരുടെ മഹാമനസ്കതയെയും പാരിസ്ഥിതിക അവബോധത്തെയും സമൂഹം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment