Advertisment

തിരുവനന്തപുരം , ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ നഗരം

New Update

ഗ്ലോബല്‍ റേറ്റിംഗ് ഏജന്‍സി NUMBEO പുറത്തിറ ക്കിയ 2018 ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം ലോകത്തെ ഏറ്റവും ചെലവുകുറ ഞ്ഞ നഗരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു...

Advertisment

ഈ ലിസ്റ്റില്‍ ഏറ്റവും ചീപ്പായ നഗരങ്ങളില്‍ നമ്മുടെ കൊച്ചിയ്ക്കാണ് അഞ്ചാം സ്ഥാനം.

ഈ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത് 6 വെത്യ സ്തമായ Index കളെ ആധാരമാക്കിയാണ്. അതില്‍ Cost of Living ആണ് മുഖ്യം. റെസ്റ്റോറന്റ് നിലവാരം, ആഹാര സാധനങ്ങളുടെ വില, ഷോപ്പിംഗ്‌ ഇതൊക്കെ അനുബന്ധാമായി കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

publive-image

ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ 10 നഗരങ്ങള്‍ ഇവയാണ് :-

1. തിരുവനന്തപുരം - ഇന്ത്യ

2. നവി മുംബൈ - ഇന്ത്യ.

3. അലക്സാന്ദ്രിയ - ഈജിപ്റ്റ്‌

4. കോയമ്പത്തൂര്‍ - ഇന്ത്യ.

5. കൊച്ചി - ഇന്ത്യ.

6. വിശാഖപട്ടണം - ഇന്ത്യ.

7. ഖാര്‍ക്കീവ് - യൂക്രെന്‍.

8. ഭുവനേശ്വര്‍ - ഇന്ത്യ.

9. മൈസൂര്‍ - ഇന്ത്യ.

10. അലവീവ് - യൂക്രെന്‍.

publive-image

ലോകത്തെ ഏറ്റവും ചെലവുകൂടിയ 10 നഗരങ്ങള്‍ ഇവയാണ് :-

1. ഹാമില്‍ട്ടണ്‍ - ബര്‍മുഡ

2. ജ്യൂറിച് - സ്വിറ്റ്സര്‍ലന്‍ഡ്

3. ജനേവ - സ്വിറ്റ്സര്‍ലന്‍ഡ്

4. ബേസില്‍ - സ്വിറ്റ്സര്‍ലന്‍ഡ്

5.ബേണ്‍ - സ്വിറ്റ്സര്‍ലന്‍ഡ്

6. ലവുസാനെ - സ്വിറ്റ്സര്‍ലന്‍ഡ്

7. രേസാവിക് - ഐസ് ലാന്ഡ്

8. സ്റ്റവെന്‍ജര്‍ - നോര്‍വേ

9. ലുഗാനോ - സ്വിറ്റ്സര്‍ലന്‍ഡ്

10. ഓസ്ലോ - നോര്‍വേ.

ലോകത്തെ വളരെ ചെലവു കുറഞ്ഞ 10 നഗരങ്ങ ളില്‍ 7 ഉം ഭാരതത്തിലാണ്. കൌതുകകരമായ മറ്റൊരു വസ്തുത ലോകത്തെ ചെലവേറിയ 10 നഗരങ്ങളില്‍ അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഒന്നുപോലുമില്ല എന്നതാണ്.

ലോകമെമ്പാടുമുള്ള 540 നഗരങ്ങളുടെ റാങ്ക് പട്ടികയില്‍ ചെലവുകൂടിയ പട്ടികയില്‍ ലണ്ടന്‍ 14 മത് റാങ്കിങ്ങിലും അമേരിക്കയിലെ ന്യൂ യോര്‍ക്ക്‌ നഗരം 42 മത്തെ റാങ്കിലുമാണ്. DBH.

Advertisment