Advertisment

കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്തു കേസുകളിലൊന്നായ സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ നീക്കം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്തു കേസുകളിലൊന്നായ സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ നീക്കം. സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയ സ്വപ്നയെ മോചിപ്പിക്കാന്‍ ശിവശങ്കറുടെ ഇടപെടല്‍ ഉണ്ടായതിനും മുഖ്യപ്രതി സ്വപ്‌നയുമായി പരിധിവിട്ട സഹകരണം ഉണ്ടായതിനും ശിവശങ്കര്‍ക്കെതിരെ കസ്റ്റംസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

Advertisment

publive-image

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏറ്റവും നിര്‍ണ്ണായക ചുമതലയിലിരിക്കുന്ന ശിവശങ്കറെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മേധാവി കൂടിയായ ശിവശങ്കറെ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ പൊട്ടിത്തെറിയാകും.

13.5 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസിലാണ് കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കുമാര്‍ അറസ്റ്റിലായതും സ്വപ്‌നാ സുരേഷിനെ പൊലീസ് തിരയുകയും ചെയ്യുന്നത്. സ്വപ്‌നയ്ക്ക് എല്ലാ സംരക്ഷണവും ഒരുക്കിയിരുന്നത് ശിവശങ്കറായിരുന്നെന്നാണ് കസ്റ്റംസിന്റെ നിരീക്ഷണം.

publive-image

കേന്ദ്രസര്‍ക്കാരും കേസിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. നാളുകളായി നിരന്തരം നടന്നുവന്നിരുന്ന സ്വര്‍ണക്കടത്ത് ഇടപാടിനിടെയാണ് 13.5 കോടി രൂപ വിലവരുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. ഐടി ഉദ്യോഗസ്ഥ കൂടിയായ സ്വപ്‌നയാണ് കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്നു.

latest news gold smuggling gold smuggling case all news swapna sures swapna suresh it head
Advertisment