Advertisment

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ആത്മഹത്യാ ശ്രമം; ജീവനൊടുക്കാന്‍ ശ്രമിച്ചത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ കൊല്ലം സ്വദേശി, നില അതീവ ഗുരുതരം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഒരു മാസം മുമ്പ് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടു പേര്‍ ആത്മഹത്യ ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ആത്മഹത്യാ ശ്രമം. മുന്‍ സംഭവങ്ങള്‍ വിവാദമായിരിക്കെയാണ് വീണ്ടും സമാന സംഭവം ആവര്‍ത്തിക്കപ്പെട്ടത്.

Advertisment

publive-image

മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ കൊല്ലം സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്.

കോവിഡ് സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് ഹൗസിങ് ബോര്‍ഡ് കോളനി സ്വദേശി മുരുകേശനും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആനാട് കുളക്കി തടത്തരിക്കത്ത് വീട്ടില്‍ ഉണ്ണിയുമാണ് മെഡിക്കല്‍ കോളജില്‍ നേരത്തെ ജീവനൊടുക്കിയത്.മരുന്ന് നല്‍കാനെത്തിയ നഴ്‌സാണ് ഉണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

suicide attempt tvm medical college
Advertisment