Advertisment

ഇരട്ടകളുടെ ഇണകളായി ഇരട്ടകള്‍, എങ്ങനെ പരസ്പ്പരം തിരിച്ചറിയുമെന്നു നാട്ടുകാര്‍

New Update

publive-image

Advertisment

അതൊരപൂര്‍വ്വ സമാഗമമായിരുന്നു. ഇരട്ടകളായി പ്പിറന്ന സഹോദരന്മാര്‍ മുഖസാദൃശ്യത്തിലും വലിയ വെത്യാസമൊന്നുമില്ല. കൂട്ടുകാര്‍ക്ക് വരെ ഇവരെ പരസ്പ്പരം തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. അവര്‍ തങ്ങള്‍ക്കു ജോഡികളായി കണ്ടുമുട്ടിയതും ഇരട്ടകളെത്തന്നെ.

publive-image

അമേരിക്കന്‍ സ്വദേശികളായ ട്വിന്‍ സഹോദരന്മാ രാണ് ജോഷ്‌, ജെറോമി എന്നിവര്‍. ഉയരവും ആകാ രവും ഒരുപോലെയുള്ള ഇവരുടെ മുഖച്ഛായയും ഒരേപോലെ തന്നെയാണ്. 34 കാരായ ഇവര്‍ ഒരു ഫെസ്റ്റിവലില്‍ വച്ചാണ് 31 വയസ്സുള്ള ബ്രിട്ടനി, ബ്രയാന എന്നീ ഇരട്ട സഹോദരിമാരെ കണ്ടുമുട്ടുന്നതും അനുരാഗത്തിലാകുന്നതും.

publive-image

ബ്രിട്ടാനി, ബ്രയാന സഹോദരിമാരും ഇതുപോലെ ത്തന്നെ ഒരേ മുഖസാദൃശ്യമുള്ളവരായിരുന്നു. ഒറ്റനോട്ടത്തില്‍ രണ്ടാളെയും തിരിച്ചറിയാന്‍ പ്രയാസം. തീര്‍ത്തും കാര്‍ബണ്‍ കോപ്പികള്‍.

ജോഷും, ജെറോമിയും അവരെ പ്രൊപ്പോസ് ചെയ്തു.. അവര്‍ക്കും സമ്മതമായി. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മൂന്നു മാസത്തിനുശേഷം മാത്രം വിവാഹം.

publive-image

എന്‍ഗേജിനു വന്നവര്‍ പരസ്പ്പരം ചോദിച്ച ഒരു ചോദ്യം ഇവര്‍ തമ്മില്‍ തമ്മില്‍ എങ്ങനെ തിരിച്ചറിയും എന്നതാണ്. ചിലര്‍ ഈ സംശയം അവരോടു നേരിട്ട് തന്നെ ചോദിച്ചു.

അതിനു മറുപടി പറഞ്ഞത് ബ്രിട്ടനിയും, ബ്രയാനയുമായിരുന്നു.. " തങ്ങള്‍ ഒന്നായത് മനസ്സ് കൊണ്ടാണ്. അതിനാല്‍ തിരിച്ചറിയാന്‍ ഒട്ടും പ്രയാസമില്ല" എന്നാണ്.

publive-image

Advertisment