Advertisment

മയക്കുമരുന്ന് കടത്ത്; പിടിയിലായ രണ്ടു സ്ത്രീകളെ കുവൈറ്റ് നാടുകടത്തും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ രണ്ടു സ്ത്രീകളെ കുവൈറ്റ് നാടുകടത്തും. ഇവര്‍ ഏഷ്യക്കാരാണ്. ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.

കാപിറ്റല്‍ ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഡയറക്ടര്‍ ജനറലായ മേജര്‍ ജനറല്‍ അബ്ദിന്‍ അല്‍ അബിദിന്‍ ആണ് പിടിയിലായ സ്ത്രീകളെ നാടുകടത്താന്‍ ഉത്തരവിട്ടത്.

പൊലീസ് പട്രോളിംഗിനിടയിലാണ് മയക്കമരുന്നുമായി യുവതികളെ പിടികൂടിയത്. പൊലീസിനെ കണ്ട് ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Advertisment