Advertisment

നയതന്ത്ര സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിയുടെ മുന്‍പ്രൈവറ്റ് സെക്രട്ടറിയുടേത് മൊഴിയെടുക്കലല്ല, ചോദ്യം ചെയ്യല്‍ തന്നെ!; എന്‍ഐഎ നീങ്ങുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി : നയതന്ത്ര വഴികളിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം നീളുന്നത് ഉന്നതരിലേക്ക് തന്നെ. പതിവു പോലെ കള്ളക്കടത്തു മുതല്‍ കൊണ്ടുവന്ന ആളിലും തൊണ്ടിമുതലിലും അവസാനിക്കാറുള്ള അന്വേഷണം ഇത്തവണ എവിടെ നിന്ന് ആരു കൊടുത്തുവിടുന്നുവെന്നും ആര്‍ക്കു വേണ്ടി കൊണ്ടു വന്നുവെന്നും ആരൊക്കെ അതില്‍ ലാഭം കൈപ്പറ്റി കൊണ്ടിരിക്കുന്നുവെന്നുമുള്ള തലത്തിലേക്ക് നിങ്ങുന്നു എന്നതാണ് പ്രത്യേകത.

Advertisment

publive-image

അന്വേഷണവും അറസ്റ്റും അനന്തരനടപടികളും നീങ്ങുന്നത് അതിവേഗതയിലാണെന്നതാണ് ശ്രദ്ധേയം. അതില്‍ അടുത്ത നടപടി മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതാണ്. ശിവശങ്കറിന്റെ മൊഴിയെടുക്കും എന്നതാണ് ഇന്ന് ചാനലുകള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും ഇത് മൊഴിയെടുക്കല്ല, ചോദ്യം ചെയ്യലായിരിക്കും എന്ന സൂചനയാണ് കസ്റ്റംസ് കേന്ദ്രങ്ങളില്‍ നിനന്നും ലഭിക്കുന്നത്.

publive-image

ശിവശങ്കറിന് കേസിലെ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷുമായും സന്ദീപുമായും ആദ്യം അറസ്റ്റിലായ സരിത്തുമായും അടുത്ത ബന്ധമുണ്ടിയിരുന്നു എന്നതിന്റെ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇവരില്‍ സ്വപ്‌നയും സന്ദീപുമായി ശിവശങ്കര്‍ പലതവണ പല സ്ഥലങ്ങളില്‍ കൂടിക്കാഴ്ച്ച നടത്തിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

publive-image

കേസിന്റെ അടുത്ത നടപടിയില്‍ സര്‍ക്കാരുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന പോലീസ് ഉന്നതന്റെ ചോദ്യം ചെയ്യലും ഉണ്ടാകും എന്നാണ് സൂചന. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസും എന്‍ഐഎയുടെ സംശയനിഴലിലാണ്.

കാരണം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയ നയതന്ത്ര മാര്‍ഗങ്ങളിലൂടെ നടന്ന സ്വര്‍ണക്കടത്തു കേസില്‍ പ്രതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കര്‍ ഗൂഡാലോചന നടത്തി എന്ന് കണ്ടെത്തിയാല്‍ പിന്നീടുള്ള നടപടി സംസ്ഥാന രാഷ്ട്രീയത്തെ തലകീഴായി മറിക്കുന്നതായിരിക്കും.

publive-image

തലസ്ഥാനത്തെ യുഎഇ കോണ്‍സിലേറ്റിന്റെ മറവില്‍ നടന്ന കള്ളക്കടത്തിനെ അതീവ ഗുരുതരമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. അതിനാല്‍ തന്നെ കേസില്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടമാണുള്ളത്.

gold case latest news gold smuggling case all news uae conusulate bag
Advertisment