Advertisment

സ്വർണ്ണക്കടത്ത് കേസ് : യുഎഇ ഇതുവരെയും അന്വേഷണ സന്നദ്ധതയറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: സ്വർണ്ണക്കടത്ത് കേസ് സംബന്ധിച്ച് യുഎഇ ഇതുവരെയും അന്വേഷണ സന്നദ്ധതയറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ധാരണാപത്രം പരിശോധിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisment

publive-image

രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ടിൽ ചൈന പ്രതികരിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ചൈനീസ് സർക്കാർ അറിയിച്ചത്.

ആരോപണം കേന്ദ്ര സർക്കാർ പരിശോധിക്കുകയാണെന്നും മുപ്പത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർക്ക് നിർദ്ദേശം നൽകിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

Advertisment