Advertisment

പ്രവാസി മലയാളികൾ ഒരുക്കിയ യു എ ഇ ദേശഭക്തിഗാനം തരംഗമാകുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

യു എ ഇ :  യു എ ഇ യുടെ നാല്പത്തിയൊമ്പതാം ദേശീയദിനത്തിൽ ഉപജീവനഭൂമിയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട് സമർപ്പിച്ച  പ്രവാസി മലയാളികളുടെ സംഗീതവിരുന്ന് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

Advertisment

publive-image

യു എ ഇയുടെ ആവിർഭാവം മുതൽ സുദൃഡമാണ്‌ യു എ ഇ യും മലയാളവും തമ്മിലുള്ള

ബന്ധമെങ്കിലും യു എ ഇ യെ പ്രകീർത്തിച്ചുകൊണ്ടുള്ള ഒരു ദേശഭക്തിഗാനം ഇതദ്യമായാണ് ഈ അരനൂറ്റാണ്ടിനിടയ്ക്ക് ഉണ്ടാകുന്നത്.

എഴുത്തുകാരനും കവിയും ഗായകനുമായ മേതിൽ സതീശൻ ആണ് ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചത്. പാലക്കാട്‌ ജില്ലയിലെ പുതിയങ്കം സ്വദേശിയായ മേതിൽ സതീശൻ ഏറെക്കാലമായി യു എ യിലാണ്.

റേഡിയോ ഏഷ്യയിൽ ദീർഘകാലം സീനിയർ ആര്ടിസ്ട്റ്റ് ആയിരുന്ന ശശി വള്ളിക്കാടാണ് പശ്ചാത്തല സംഗീതം ഒരുക്കിയതും ഗാനം ആലപിച്ചതും.   അരുൺ ശശി, വൈഷ്ണവി, നിഖിൽ സതീശൻ തുടങ്ങിയവരാണ്കൂടെ പാടിയിട്ടുള്ളത്.

publive-image

യു എ ഇ യുടെ വിശിഷ്യാ ദുബായിയുടെയും അബുദാബിയുടെയും മനോഹര കാഴ്ചകളെയും ഭരണാധികാരികളുടെ ദൃശ്യങ്ങളും സന്നിവേശിപ്പിച്ചുകൊണ്ട് സംഗീത ആൽബത്തിന് ദൃശ്യവിരുന്ന് ഒരുക്കിയത് മഹേഷ് മീഡിയ ക്യാപ് മഹേഷ് ചന്ദ്രനാണ്.

യു എ ഇ യുടെ ഏഴു എമിറേറ്റുകളുടെയും പേരുകളും സവിശേഷതകളും പ്രാസഭംഗിയിലും താളത്തിലും അടയാളപ്പെടുത്തുന്ന ഗാനത്തിൽ ദേശത്തിന്റെ ആകമാന ചാരുതയേയും മുന്നേറ്റത്തെയും പ്രകീർത്തിക്കുന്നു.  യു എ ഇ യുടെ സ്ഥാപകനായ ഷെയ്ഖ് സായിദിനുള്ള പ്രത്യേക ആദരവും വരികളിലുണ്ട്.

uae news viral song
Advertisment