Advertisment

അബുദാബി എണ്ണ സ്വീകരിക്കാന്‍ ഇന്ത്യ ഒരുങ്ങി

New Update

ദുബൈ: യുഎഇയില്‍ നിന്നുള്ള എണ്ണസ്വീകരിക്കുന്നതിന് ഇന്ത്യയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മംഗളൂരുവിലെ പെട്രോളിയം റിസര്‍വീല്‍ എണ്ണസ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ ആരംഭിക്കും. മെയില്‍ സംഭരണിയില്‍ എണ്ണ നിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദര്‍ശനത്തിലുണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തിലാണ് അബുദാബിയില്‍ നിന്നുള്ള എണ്ണ ഇന്ത്യയില്‍ സംഭരിക്കുന്നത്.

Advertisment

publive-image

എണ്ണസംഭരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മംഗളൂരുവിലെ പെട്രോളിയം റിസര്‍വില്‍ ഏപ്രിലില്‍ ആരംഭിക്കും. രണ്ട് അറകളിലായി പതിനഞ്ച് ലക്ഷം ടണ്‍ പെട്രോളിയം സംഭരിക്കാന്‍ ശേഷിയുള്ളതാണ് മംഗളൂരുവിലെ സംഭരണിയെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ വ്യക്തമാക്കി. ഇതിന്റെ പകുതി നിറക്കുന്നതിന് മൂന്ന് വലിയ കപ്പലുകളില്‍ എത്തിക്കുന്ന എണ്ണ വേണ്ടിവരും.ഇന്ത്യ ഗവര്‍ണ്‍മെന്റിന്റെ ചിലവില്‍ ഇവയുടെ പകുതി നിറച്ചിട്ടിട്ടുണ്ട്.

ക്രൂഡ് ഓയിലിന്റെ തന്ത്രപ്രധാന സംഭരണത്തിന് മൂന്നിടങ്ങളിലായി ഇന്ത്യക്ക് ഇപ്പോള്‍ സൗകര്യം ഉണ്ട്.ഇവ മൂന്നിലുമായി മൊത്തം 53 ലക്ഷം ക്രൂഡ് ഓയില്‍ സംഭരിക്കാന്‍ സാധിക്കും. മംഗലൂരുവിലെ പതിനഞ്ച് ലക്ഷം ടണ്ണിന് പുറമെ വിശാഖപട്ടണത്ത് 13.3 ലക്ഷം ടണ്ണും പാടൂറില്‍ 25 ലക്ഷം ടണ്ണും സംഭരിക്കാനാകും. ഭാവിയില്‍ ശേഷി വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അഡ്‌നോക്കും ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡും 2017 ജനുവരിയില്‍ ആണ് സംഭരണത്തിന് കാരറില്‍ ഒപ്പുവെച്ചത്.2017-ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയില്‍ എത്തിയ സമയത്താണ് ഇത്. ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍ രണ്ടാമത് സന്ദര്‍ശനം നടത്തിയപ്പോള്‍ ആണ് ഈ കരാറില്‍ ഭേദഗതികള്‍ വരുത്തിയത്.

Advertisment