Advertisment

യു.എ.ഇ പ്രസിഡന്റിന്റെ മാതാവ് ശൈഖ ഹസ്സ അന്തരിച്ചു; മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം

New Update

അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാ​​ന്റെ മാതാവ്​ ശൈഖ ഹസ്സ ബിൻത്​ മുഹമ്മദ്​ ബിൻ ഖലീഫ ആൽ നഹ്​യാൻ അന്തരിച്ചു.

Advertisment

ഞായറാഴ്​ചയാണ്​ ശൈഖ ഹസ്സ മരിച്ചതെന്ന്​ യു.എ.ഇ പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്​താവനയിൽ അറിയിച്ചു. മരണത്തിൽ അനുശോചിച്ച്​ യു.എ.ഇയിൽ ഞായറാഴ്​ച മുതൽ മൂന്ന്​ ദിവസം ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

publive-image

മാതാവി​​ന്റെ നിര്യാണത്തിൽ ശൈഖ്​ ഖലീഫയും മറ്റു യു.എ.ഇ നേതാക്കളും അനുശോചിച്ചു. ത​​ന്റെ സഹോദരൻ ശൈഖ്​ ഖലീഫയുടെ മാതാവ്​ ശൈഖ ഹസ്സയുടെ നിര്യാണത്തിൽ അനുശോചിക്കുന്നുവെന്ന്​ യു.എ.ഇ വൈസ്​ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വീറ്റ്​ ചെയ്​തു.

രാഷ്​ട്രനേതാവിന്റെ മാതാവിനെ തങ്ങൾക്ക്​ നഷ്​ടപ്പെട്ടുവെന്നും ഇത്​ അതീവ ദുഃഖകരമാണെന്നും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ട്വിറ്ററിൽ കുറിച്ചു.

Advertisment