Advertisment

അടിച്ചുമാറ്റിയ നെക്‌ലസ് ധരിച്ചു ഫെയ്സ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്ത പ്രവാസി യുവതിയെ പോലീസ് കയ്യോടെ പൊക്കി. 6 മാസം തടവും നാടുകടത്തലും ശിക്ഷ

New Update

publive-image

Advertisment

ഷാർജ ∙ അടിച്ചുമാറ്റിയ നെക്‌ലസ് ധരിച്ചു ഫെയ്സ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്ത പ്രവാസി യുവതിയെ പോലീസ് കയ്യോടെ പൊക്കി. സ്വദേശി വീട്ടുടമയുടെ നെക്‌ലസ് മോഷ്ടിച്ച ശ്രീലങ്കൻ സ്വദേശിയായ വീട്ടുജോലിക്കാരിക്ക് ആറു മാസം തടവും ശിക്ഷ ലഭിച്ചു .

മോഷ്ടിച്ച സ്വർണ നെക്‌ലസ് ധരിച്ചു കൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് യുവതിയെ കുടുക്കിയത്. ശിക്ഷയ്ക്കു ശേഷം സ്ത്രീയെ നാടുകടത്താനും ഷാർജ ക്രിമിനൽ കോടതി ഉത്തരവിട്ടു.

ശ്രീലങ്കൻ സ്വദേശിയായ യുവതി ഒരു എമിറേറ്റ് കുടുംബത്തിന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. ഫെയ്സ്ബുക്കിൽ സ്ത്രീ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ധരിച്ചിരുന്ന നെക്‌ലെസ് സ്പോൺസറുടെ ഭാര്യ തിരിച്ചറിയുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ നെക‌ലെസ് മോഷ്ടിച്ചുവെന്ന കുറ്റം വീട്ടുജോലിക്കാരി നിഷേധിച്ചു. പിന്നീട്, ചവറു കൂനയിൽ നിന്നും നെക്‌ലെസ് കണ്ടെത്തുകയായിരുന്നു.

മാല മോഷ്ടിച്ചിട്ടില്ലെന്നും സ്പോൺസറുടെ ഭാര്യ സമ്മാനമായി നൽകിയതാണെന്നുമാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത് . ഇത് സ്വർണമായിരുന്നുവെന്ന് അറിയില്ലായിരുന്നെന്നും അതിനാലാണ് ചവറു കൂനയിൽ ഇട്ടതെന്നും അവർ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി ഇത് വിശ്വസിച്ചില്ല .

uae Gulf
Advertisment