Advertisment

രാജ്യസഭയും കോട്ടയം ലോക്സഭാ സീറ്റും ഉറപ്പിച്ച പിന്നാലെ നിയമസഭാ സീറ്റുകളുടെ കാര്യത്തിലും കേരളാ കോണ്‍ഗ്രസ് - യുഡിഎഫ് ധാരണ. സ്ഥാനാര്‍ഥി നാളെ

New Update

ന്യൂഡൽഹി∙ യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകാനുള്ള തീരുമാനത്തോടെ മാണിയുടെ യുഡിഎഫ് പ്രവേശനം യാഥാര്‍ത്ഥ്യമായി.

Advertisment

ഡൽഹിയിൽ നടന്ന ചർച്ചകള്‍ക്കൊടുവില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധിയുടെ അനുമതിയോടെയാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തീരുമാനം പ്രഖ്യാപിച്ചത് .

publive-image

പ്രത്യേക കേസായാണു കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസിന് ഇന്നു കിട്ടേണ്ടതു നാലു കൊല്ലം കഴിഞ്ഞുകിട്ടും എന്ന കാര്യം മാത്രമേയുള്ളൂ- അദ്ദേഹം പറഞ്ഞു.

publive-image

കോട്ടയം ലോക്സഭാ സീറ്റില്‍ വരുന്ന തവണ കേരളാ കോണ്‍ഗ്രസ് മത്സരിക്കുമെന്നതും ധാരണയുടെ ഭാഗമാണെന്ന് എം എം ഹസന്‍ പറഞ്ഞു. രാജ്യസഭയും ലോക്സഭയും മാത്രമല്ല നിയമ സഭാ സീറ്റുകളുടെ കാര്യത്തിലും കാര്‍ഷിക പായ്ക്കേജിന്റെ കാര്യത്തിലും രാഹുല്‍ഗാന്ധിയുമായി ധാരണയായതായി ജോസ് കെ മാണി എംപി പറഞ്ഞു.

publive-image

കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിലുള്ള പ്രഖ്യാപനം വെള്ളിയാഴ്ച കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിനുശേഷം നടക്കും. രാവിലെ 11 മണിക്ക് യുഡിഎഫ് യോഗവുമുണ്ട്.

യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നതാണു ജനങ്ങളാഗ്രഹിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കൂടുതൽ ശക്തിപ്പെടണം.

publive-image

ഈ താൽപര്യങ്ങൾ പരിഗണിച്ചാണു കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം. കോൺഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കുന്നതു വിഷമമുള്ള കാര്യമാണ്. തീരുമാനത്തിനു പിന്നിൽ ലീഗ് ഉള്‍പ്പെടെ ആരുടേയും സമ്മർദമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

publive-image

കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി, ജോസ് കെ മാണി എംപി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വാര്‍ത്തകളോട് പ്രതികരിച്ച കെ എം മാണി രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ മധ്യസ്ഥത വഹിച്ച പികെ കുഞ്ഞാലിക്കുട്ടിക്ക് നന്ദി പറഞ്ഞു .

km mani udf
Advertisment