Advertisment

ഫയല്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ ഉദ്യോഗസ്ഥയുടെ കയ്യില്‍ ഉമ്മവച്ചത് മുന്‍ മന്ത്രിയായ യുഡിഎഫ്‌ ഉന്നതന്‍. പിആര്‍ഡിയിലെ റിട്ട. ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍ ഫേസ്ബുക്കില്‍

New Update

publive-image

Advertisment

തിരുവനന്തപുരം : കുറേക്കാലം മുമ്പ് ഒപ്പിടേണ്ട ഫയലുമായി ചെന്നപ്പോൾ ഒരു മന്ത്രി തന്റെ വലതു കൈപ്പത്തിമേൽ ഉമ്മ വച്ചെന്ന സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്ന് അഡിഷണൽ ഡയറക്ടറായി വിരമിച്ച ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍ .

ഫേസ്ബുക്കിലാണ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍ . കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയുടേതാണ് വെളിപ്പെടുത്തല്‍ .

മുന്‍ ഇടത് സര്‍ക്കാരിന്‍റെ ഭരണകാലത്ത് സാംസ്കാരിക വകുപ്പിന് കീഴിലെ ഒരു സ്ഥാപനത്തിന്റെ മേധാവിയായും ഇവർ പ്രവർത്തിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലില്‍ ഉള്‍പ്പെട്ട മന്ത്രി യുഡിഎഫില്‍ ഉന്നത സ്ഥാനം വഹിക്കുന്ന മുന്‍ മന്ത്രിയാണെന്ന സംശയം ശക്തമായി. ഇത് കോണ്‍ഗ്രസിലും യു ഡി എഫിലും പുതിയ വിവാദങ്ങള്‍ക്ക് കാരണമാകും.

നമ്മുടെ വീട്ടിൽ നമുക്ക് മാത്രമായി ഒരിടം ഉണ്ടാവണം എന്ന ആർക്കിടെക്ട് ജി. ശങ്കറിന്റെ ആശയത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എഴുതിയ കുറിപ്പിന്റെ അവസാനഭാഗത്താണ് വിവാദ വെളിപ്പെടുത്തൽ. ജീവിതത്തിൽ വൃത്തിബോധം അമിതമായാലുള്ള പ്രശ്നങ്ങളും ഫലിതരൂപേണ ഇതിൽ വിവരിക്കുന്നുണ്ട്.

കുറിപ്പിന്റെ അവസാനഭാഗം ഇങ്ങനെയാണ്:

കുറെക്കാലം മുമ്പ്. അടിയന്തര സ്വഭാവമുള്ള ഒരു ഫയലുമായി സെക്രട്ടേറിയറ്റിൽ മന്ത്രിയെ കാണാൻ ചെന്ന വൈകുന്നേരം. ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്റെ വലം കൈപ്പത്തി മേലൊരുമ്മ തന്നു.

ഒരു നിമിഷം ഞെട്ടുകയും ഒരു ആഴക്കടലിൽ പെട്ടെന്നവണ്ണം ഞാനുലയുകയും ചെയ്തു. ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല. ഒരു നിർദ്ദോഷ ഫലിതമെന്ന ഭാവേന പെട്ടെന്ന് രംഗമൊഴിയുകയാണ് ബുദ്ധി എന്ന് തോന്നി.

ചെറുപ്പക്കാരിയായ വിധവയാണ് ഞാൻ. ഒപ്പം നിൽക്കാൻ ആരുമില്ലാതായാൽ വാദി പ്രതിയായി മാറും. എന്റെ ചെറിയ രണ്ട് പെൺമക്കൾ സങ്കടപ്പെടും. എന്റെ ബാഗിൽ വെറ്റ് വൈപ്സും ഇമ്യൂണിറ്റി ബൂസ്റ്റ് ചെയ്യാൻ സാനിറ്റൈസറും ഉണ്ടല്ലോ. അതേലൊന്നെടുത്ത് കൈ തുടച്ച് നീരസം പ്രകടമാക്കിത്തന്നെ ഞാനിറങ്ങിപ്പോന്നു. പിന്നീട് ഇന്നോളം അയാളെ മുഖാമുഖം കണ്ടിട്ടേയില്ല....

ഇപ്പോഴിത് പറഞ്ഞത് മറ്റൊന്നിനുമല്ല, എന്റെ വൃത്തിബോധം യുക്തിബോധത്തെ അപകടകരമാം വിധം ഗ്രസിച്ചപ്പോൾ എന്നെ ഞാൻ തന്നെ ഹിപ്നോട്ടിസത്തിന് വിധേയയാക്കി. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്.... ഉപബോധ മനസ് പുലമ്പിത്തുടങ്ങി.

ഒപ്പം വൃത്തികെട്ട രണ്ട് ചുണ്ടുകളുടെ ചിത്രം മെല്ലെ തെളിയുകയായി... യുറേക്കാ.... അപ്പൊ അങ്ങനെയാണല്ലേ വൃത്തി ഒരു വിഭ്രാന്തിയായ് എന്നെയിട്ട് ചുറ്റിവരിയാൻ തുടങ്ങിയത് ? ഈ ഹിപ്നോട്ടിസത്തിന്റെ ഒരു കാര്യമേ'.

congress kpcc
Advertisment