Advertisment

ഭൂമിപതിവ് ചട്ടഭേദഗതി - യുഡിഎഫ് സമരം മണ്ഡലങ്ങളിലേക്ക്

New Update

publive-image

Advertisment

തൊടുപുഴ: ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് അഡ്വ. ഡീന്‍കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരത്തിനും, കേരള കോണ്‍ഗ്രസ് (എം) 72 ദിവസമായി നടത്തി വരുന്ന സത്യാഗ്രഹ സമരത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുഡിഎഫ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും, നഗരസഭാ ആസ്ഥാനങ്ങളിലും 5-ാം തീയതി രാവിലെ 10 മുതല്‍ 12 വരെ  പൊതുസ്ഥലത്ത് സത്യഗ്രഹ സമരം നടത്തുവാന്‍ യുഡിഎഫ് ജില്ലാ കമ്മറ്റി തീരുമാനിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിച്ചുകൊണ്ടായിരുക്കും സത്യഗ്രഹ സമരം. സമരം വിജയിപ്പിക്കുവാന്‍ ഏവരും സഹകരിക്കണമെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകനും കണ്‍വീനര്‍ പ്രൊഫ. എംജെ ജേക്കബ്ബും അഭ്യര്‍ത്ഥിച്ചു.

-അഡ്വ. എസ് അശോകന്‍

udf thodupuzha news
Advertisment