Advertisment

വീടിന്റെ മേല്‍ക്കൂര തുളച്ച് ഭാഗ്യം അകത്തേയ്ക്ക് ; ഒന്നു ഇരുട്ടി വെളുത്തപ്പോഴേക്കും കോടീശ്വരന്‍, സംഭവം ഇങ്ങനെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

സുമാത്ര : ഇന്തോനേഷ്യയിലെ സുമാത്രയിലുള്ള ജോഷ്വ ഹുതാഗലുംഗ് ഒന്നു ഇരുട്ടി വെളുത്തപ്പോഴേക്കും കോടീശ്വരന്‍. സാധാരണ പോലെ വീടിന് പുറത്തു ജോലി ചെയ്യുകയായിരുന്നു ജോഷ്വ. അപ്പോഴാണ് വീടിന് മുകളില്‍ എന്തോ പതിക്കുന്ന ശബ്ദം കേട്ടത്. ചെന്നുനോക്കുമ്പോള്‍ കല്ല് പോലെയുള്ള ഒരു വസ്തു.

Advertisment

publive-image

എന്നാല്‍, ഭാഗ്യവും കൊണ്ടായിരുന്നു ആ വസ്തു മേല്‍ക്കൂര തുളച്ചുവന്നത്. ബഹിരാകാശത്ത് നിന്നുള്ള ഉല്‍ക്കയുടെ ചെറിയൊരു ഭാഗമായിരുന്നു അത്. കാപ്പിപ്പൊടി നിര്‍മിക്കുന്ന ജോഷ്വ ഇതോടെ കോടിപതിയായി.

പത്ത് ലക്ഷം പൗണ്ട് (ഏകദേശം 9.8 കോടി രൂപ) ആണ് ഈ ഉല്‍ക്കയുടെ ഭാഗത്തിന് ജോഷ്വക്ക് ലഭിച്ചത്. 2.1 കിലോ ഭാരമാണ് ഈ ഉല്‍ക്ക കഷ്ണത്തിനുണ്ടായിരുന്നത്. ഇതിന്റെ വീഴ്ചയില്‍ വീടിന്റെ ഒരു ഭാഗം കുലുങ്ങുകയും ചെയ്തിരുന്നു. കല്ല് കൈയിലെടുത്തപ്പോള്‍ ചൂടുണ്ടായിരുന്നെന്ന് പറയുന്നു ജോഷ്വ.

450 വര്‍ഷം പഴക്കമുള്ള ഈ ഉല്‍ക്ക വളരെ അപൂര്‍വമാണെന്ന് പറയുന്നു വിദഗ്ധര്‍. ഒരു ഗ്രാമിന് 645 പൗണ്ട് (63,000 രൂപ) വെച്ചാണ് ലഭിച്ചത്. അമേരിക്കയിലെ ജറേഡ് കോളിന്‍സിനാണ് ഇത് വിറ്റത്.

viral news
Advertisment