Advertisment

ഉമ്മൻ‌ചാണ്ടി ജനുവരി 12 നു ഫുജൈറയിൽ

New Update

ഫുജൈറ : ആറാമതു ഇൻകാസ് അക്കാദമിക് എക്സലൻസ് അവാർഡു പരിപാടിയിൽ പങ്കെടുക്കാനായി മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ജനുവരി 12 നു ഫുജൈറയിൽ എത്തിച്ചേരുമെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു.

Advertisment

വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഫുജൈറ കോൺകോർഡ് ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് പരിപാടി. യു എ ഇ വടക്കൻ മേഖലയിലുള്ള അഞ്ചു സ്കൂളിൽ നിന്നായി കഴിഞ്ഞ പൊതു പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ അൻപതിലധികം വിദ്യാർത്ഥികൾക്ക് അവാർഡുകൾ സമ്മാനിക്കും .

publive-image

ഷെയ്ഖ് ഹമദ് അബ്ദുല്ല ഹമദ് അൽ ശർഖി വിശിഷ്ട്ടാതിഥിയായി പങ്കെടുക്കും. വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ച പത്തോളം പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും. യു എ ഇ ലെ

മുഴുവൻ ഇൻകാസ് നേതാക്കളും വിവിധസാമൂഹ്യ സംഘടനാ ഭാരവാഹികളും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ക്ഷണിതാക്കളും പങ്കെടുക്കുന്ന പരിപാടിയിൽ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.

Advertisment