Advertisment

സുധീരന്റെ കടന്നാക്രമണത്തിനു പിന്നില്‍ എഐസിസിയുടെ ഒന്നാം നമ്പര്‍ ജനറല്‍സെക്രട്ടറിയായ ഉമ്മന്‍ചാണ്ടി വര്‍ക്കിംഗ് കമ്മിറ്റിയിലെത്തുന്നത് തടയാനുള്ള ആസൂത്രിത നീക്കം ! എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നത് ആന്റണിയോ ?

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ വി എം സുധീരന്റെ ചാവേര്‍ ആക്രമണത്തിനു പിന്നില്‍ എ കെ ആന്റണിയെന്ന സംശയവുമായി എ ഗ്രൂപ്പ് രംഗത്ത്. ഡല്‍ഹിയില്‍ ആന്റണിയുടെ പ്രാധാന്യം ഇടിയുകയും ഉമ്മന്‍ചാണ്ടിയുടെ പ്രസക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നത് തടയാന്‍ കരുതിക്കൂട്ടിയുള്ള നീക്കമായാണ് സുധീരന്റെ നിലപാടുകളെ എ വിഭാഗം കാണുന്നത്.

പുതുതായി ചുമതലയേറ്റ ഉമ്മന്‍ചാണ്ടി എ ഐ സി സി യുടെ ഒന്നാം നമ്പര്‍ ജനറല്‍സെക്രട്ടറിയായിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട് . എ ഐ സി സി യുടെ വെബ്സൈറ്റിലും ജനറല്‍ സെക്രട്ടറിമാരുടെ ലിസ്റ്റില്‍ ഒന്നാം പേരുകാരന്‍ ഉമ്മന്‍ചാണ്ടിയാണ്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് മുറിയോട് അടുത്ത ഒന്നാം നമ്പര്‍ മുറിയാണ് ഉമ്മന്‍ചാണ്ടിക്ക് അനുവധിച്ചിരിക്കുന്നതും.

publive-image

നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ഏറ്റവും സീനിയറായ ഉമ്മന്‍ചാണ്ടിക്ക് അതിനുതക്ക പ്രാധാന്യം അനുവദിച്ചുതന്നെയാണ് എ ഐ സി സിയില്‍ പദവി നല്‍കിയിരിക്കുന്നത്. പദവി ഏറ്റെടുത്ത ശേഷം ചുമതലയുള്ള ആന്‍ഡ്രയില്‍ എത്തിയ ഉമ്മന്‍ചാണ്ടിക്ക് അവിടെ ലഭിച്ച സ്വീകരണം ദേശീയ നേതൃത്വത്തെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു.

ഹൈദരാബാദില്‍ മറ്റു ജനപ്രിയ നേതാക്കള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള വന്‍ ജനാവലിയായിരുന്നു ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ എത്തിയിരുന്നത്. അദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്നും കാറില്‍ കയറ്റാന്‍ പോലീസിനു നന്നേ പണിപ്പെടേണ്ടിവന്നു. കേരളത്തിനു പുറത്തും ഉമ്മന്‍ചാണ്ടിയുടെ ജനപ്രിയ പ്രതിശ്ചായ വെളിപ്പെടുന്നതായിരുന്നു ഈ സ്വീകരണ പരിപാടി.

publive-image

എന്നാല്‍ ഇത് കണ്ട് അമ്പരന്നിരിക്കുന്നത് അദ്ദേഹത്തിന്‍റെ സ്വന്തം സുഹൃത്ത് എ കെ ആന്റണിയാണെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കമാണ്ടില്‍ ആന്റണിക്കുള്ള പ്രാധാന്യം ദിനംതോറും ഇടിയുന്ന കാഴ്ചകളായിരുന്നു കഴിഞ്ഞ കുറെ നാളായി കാണുന്നത്. കഴിഞ്ഞ എ ഐ സി സി സമ്മേളനത്തില്‍ സ്റ്റേജില്‍ കയറാന്‍ പോലും ആന്റണിക്ക് അവസരം ലഭിച്ചതുമില്ല. അതിനിടെ ആന്റണിയെ ഇന്നത്തെ ആന്റണിയാക്കി മാറ്റിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച ഉമ്മന്‍ചാണ്ടി നേരിട്ട് ഡല്‍ഹിയില്‍ അവതരിച്ചത് ആന്റണിയെ വല്ലാതെ അലട്ടുന്നുണ്ട്.

publive-image

ഉമ്മന്‍ചാണ്ടിയെ ഒതുക്കിയില്ലെങ്കില്‍ നിലവില്‍ ആന്റണിയുടെ പക്കലുള്ള വര്‍ക്കിംഗ് കമ്മിറ്റി അംഗത്വം ഉമ്മന്‍ചാണ്ടിയുടെ പക്കലെത്തുമെന്ന അതിബുദ്ധിയാണ് നിലവിലെ നീക്കങ്ങള്‍ക്ക്‌ പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് കരുതുന്നു . കേരളത്തില്‍ നിന്നും ഒരേ സമുദായത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുക പ്രായോഗികമായിരിക്കില്ല. ആന്റണി വര്‍ക്കിംഗ് കമ്മിറ്റിയില്‍ പതിറ്റാണ്ടുകളായി തുടരുന്ന നേതാവാണ്‌. നിലവില്‍ അനാരോഗ്യവും ആന്റണിയെ വലയ്ക്കുന്നുണ്ട്. എങ്കിലും മാറിക്കൊടുക്കാന്‍ അദ്ദേഹം ഒരുക്കവുമല്ല.

publive-image

ഈ സാഹചര്യത്തില്‍ ആസന്നമായ പുനസംഘടനയില്‍ അദ്ദേഹം വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നും തെറിക്കുമെന്ന് സംശയിക്കുന്നവര്‍ ഏറെയാണ്‌. എങ്കില്‍ നറുക്ക് വീഴുക ഉമ്മന്‍ചാണ്ടിക്കായിരിക്കും . കോണ്‍ഗ്രസിന്‍റെ നിലവിലെ നേതൃനിരയില്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഏറ്റവും പരിണിത പ്രഞജനായ ആള്‍ ഉമ്മന്‍ചാണ്ടിയാണ്. അതിനാല്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ പരമാവധി പ്രയോജനപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം. ഇത് തടയുകയാണ് ഇപ്പോള്‍ രാഹുലിന്‍റെ വിശ്വസ്തനായി കഴിയുന്ന ആന്റണിയുടെ നീക്കം. ഇതിനായി തന്‍റെ ഏറ്റവും അടുപ്പക്കാരായ സുധീരനെയും പി ജെ കുര്യനെയും കയറൂരി വിട്ടിരിക്കുന്നത് ആന്റണിയാണെന്ന ആക്ഷേപം എ ഗ്രൂപ്പിനുണ്ട്.

kpcc oommen chandy
Advertisment