Advertisment

ഉംറ: നീണ്ട ഇടവേളക്കുശേഷം വിദേശ തീർഥാടകരെ വഹിച്ചുള്ള ആദ്യ വിമാനം ഇന്ന്‍ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെത്തും.

author-image
ഗള്‍ഫ് ഡസ്ക്
New Update

മക്ക: ഏഴു മാസം നീണ്ട ഇടവേളക്കുശേഷം വിദേശ തീർഥാടകരെ വഹിച്ചുള്ള ആദ്യ വിമാനം ഇന്ന്‍ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെത്തും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർത്തിവെച്ച ഉംറയും സിയാറത്തും പടിപടിയായി പുനരാരംഭിക്കുകയാണ് ഇന്ന്‍  മുതൽ തുടങ്ങുന്ന മൂന്നാം ഘട്ടത്തിലാണ് വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കുന്നത്. ഉംറ തീർത്ഥാടകർക്ക് സൗദിയിൽ പത്ത് ദിവസമാണ് കഴിയാൻ അനുമതിയുള്ളത്.

Advertisment

publive-image

ഇന്ന്‍ മുതൽ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ ദിനേന 20,000 പേർക്ക് ഉംറ നിർവഹിക്കാനും 60,000 പേർക്ക് ഹറമിൽ നമസ്കാരത്തിന് പങ്കെടുക്കാനും 19,500 പേർക്ക് മദീനയിലെ റൗദയിൽ സിയാറത്ത് നടത്താനും സാധിക്കും.

ഒക്ടോബർ നാലിന് ആരംഭിച്ച ഒന്നാം ഘട്ടത്തിലും പതിനെട്ടിന് ആരംഭിച്ച രണ്ടാം ഘട്ടത്തിലും സൗദി പൗരന്മാർക്കും സൗദിയിൽ സ്ഥിരതാമസക്കാരായ വിദേശികൾക്കും മാത്രമാണ് ഉംറക്ക്അനുമതി നൽകിയിരുന്നത്.

ആദ്യ ഘട്ടത്തിൽ ഉംറ അനുമതി മാത്രമാണ് നൽകിയത്. രണ്ടാം ഘട്ടത്തിൽ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലെ റൗദ ശരീഫിൽ സിയാറത്ത് നടത്താനും നമസ്കാരങ്ങൾ നിർവഹിക്കാനും പെർമിറ്റ് അനുവദിച്ചു തുടങ്ങി.

തീർഥാടകരെ സ്വീകരിക്കുന്നതിന് എല്ലാവിധ ഒരുക്കങ്ങളും ജിദ്ദ എയർപോർട്ടിൽ പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്, ഉംറ മന്ത്രാലയവും ഒരുക്കങ്ങൾ പൂർത്തിയാക്കി. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മുൻകരുതൽ, പ്രതിരോധ നടപടികൾ ഉറപ്പാക്കുന്നതിന്,  തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മന്ത്രാലയം വ്യവസ്ഥകളും മാനദണ്ഡങ്ങളും

ബാധകമാക്കിയിട്ടുണ്ട്.

രാജ്യത്തെത്തുന്നതു മുതൽ ഉംറയും സിയാറത്തും പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുന്നതു വരെയുള്ള കാലത്ത് മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കണമെന്ന് ഉംറ തീർഥാടകരോട് ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഉംറ തീർഥാടകർക്ക് മൂന്നു ദിവസം ഹോട്ടലുകളിൽ കൊറന്റൈൻ നിർബന്ധമാണ്. പതിനെട്ടു മുതൽ അമ്പതു വരെ വയസ് പ്രായമുള്ള വിദേശികൾക്കാണ് ഉംറ തീർഥാടന കർമം നിർവഹിക്കാൻ അനുമതിയുള്ളത്. കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന പി.സി.ആർ പരിശോധനാ റിപ്പോർട്ട് തീർഥാടകർഹാജരാക്കണം.

സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലാണ് പി.സി.ആർ പരിശോധനക്കുള്ള സാമ്പിൾ ശേഖരിക്കേണ്ടത്. ഭക്ഷണം ഉൾപ്പെടെ മൂന്നു ദിവസത്തെ ഐസൊലേഷൻ അടക്കമുള്ള താമസം, എയർപോർട്ടുകളിൽ നിന്ന് താമസസ്ഥല ത്തേക്കും തിരിച്ചും യാത്രാസൗകര്യം, സമഗ്ര ഇൻഷുറൻസ്, താമസസ്ഥലത്തു നിന്ന് ഹറമിലേക്കും മീഖാത്തിലേക്കുമുള്ള ഗതാഗത സൗകര്യം അടക്കമുള്ള ഫീൽഡ് സേവനങ്ങൾ, ഓരോ ഗ്രൂപ്പിനും ഒരു ഗൈഡ് എന്നീ സേവനങ്ങൾ തീർഥാടകർക്കുള്ള പാക്കേജിൽ നിർബന്ധമാണ്.

Advertisment