Advertisment

കേരളത്തിന്റെ കണ്ണീരൊപ്പാന്‍ മാലാഖമാര്‍; 18 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് നിലമ്പൂരിലെ ആദിവാസി കോളനികളിലേക്ക് ശുശ്രൂഷയും ഭക്ഷണവും എത്തിച്ച് നഴ്‌സിങ് സംഘടന യുഎന്‍എ

New Update

മലപ്പുറം: കനത്തമഴയും വെള്ളപ്പൊക്കവും ഒറ്റപ്പെടുത്തിയ ഗ്രാമങ്ങളിലേക്കും ഉള്‍പ്രദേശങ്ങളിലേക്കും സേവനമെത്തിച്ച് കേരളത്തിന്റെ സ്വന്തം മാലാഖമാര്‍. കഴിഞ്ഞദിവസം, നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരില്‍ നിന്നും 18ലേറെ കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് ഒറ്റപ്പെട്ടുപോയ ആദിവാസി ഊരിലേക്ക് ഭക്ഷണവും വസ്ത്രവും ഉള്‍പ്പടെയുള്ള ആവശ്യ സേവനങ്ങള്‍ എത്തിച്ചത്.

Advertisment

തോടുകളിലും പുഴയിലും വെള്ളം നിറഞ്ഞതുകാരണം നിലമ്പൂര്‍ ടൗണിലേക്ക് എത്തിപ്പെടുവാന്‍ കഴിയാതെ ഭക്ഷണം പോലുമില്ലാതെ മഴക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയായിരുന്നു ഇവര്‍. അതേസമയം, പ്രയാസങ്ങളെയെല്ലാം അവഗണിച്ച് സഹായം എത്തിച്ച നഴ്‌സുമാരുടെ സംഘത്തിന് നന്ദി പറയുകയാണ് സോഷ്യല്‍മീഡിയ.

publive-image

യുഎന്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നലെ യുഎന്‍എ ദുരിതാശ്വസ പ്രവര്‍ത്തനത്തിന് തിരഞ്ഞെടുത്ത സ്ഥലം നിലമ്പൂരില്‍ നിന്ന് 18 കിലോമീറ്റര്‍ കാല്‍വഴി സഞ്ചരിച്ചെത്തണ്ട ആദിവാസി കോളനികളിലായിരുന്നു.മഴക്കെടുതി മൂലം തോടുകളിലും പുഴയിലും വെള്ളം നിറഞ്ഞതുകാരണം നിലമ്പൂര്‍ ടൗണിലേക്ക് എത്തിപ്പെടുവാന്‍ കഴിയാതെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരുന്നു അവര്‍.മരുന്നും ഭക്ഷണ സാധങ്ങളുമായി എത്തിയ ഞങ്ങളെ അവര്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയാണ് സ്വീകരിച്ചത് .ഏറ്റവും അമ്പരിപ്പിച്ചു കാര്യം ആദിവാസി മൂപ്പന്റെ ഭാര്യയായ ടീച്ചറായിരുന്നു.അവിടെയുള്ള കുട്ടികളെ പഠിപ്പിക്കുവാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ആ ടീച്ചര്‍ അവിടെ ക്ളാസുകള്‍ നടത്തിവരുന്നതും ആദിവാസ മേഖലകളിലെ കുട്ടികളുടെ പഠനത്തെ കുറിച്ചും ഒക്കെ ടീച്ചര്‍ സംസാരിച്ചത് ,യഥാര്‍ത്ഥത്തില്‍ ആ കമ്മ്യൂണിറ്റിക്കു വേണ്ടി ആ സ്ത്രീ ചെയ്യുന്നത് പൊതു സമൂഹം അറിയുന്നില്ലലോ എന്ന സങ്കടമായിരുന്നു മനസ്സുനിറയെ....

യുഎന്‍എ നടത്തിയ പ്രക്ഷോപങ്ങള്‍ ടീച്ചര്‍ ഒക്കെ വീക്ഷിക്കാറുണ്ടായിരുന്നു എന്ന് പറഞ്ഞപ്പോള്‍ തികച്ചും ആശ്ചര്യപ്പെടുത്തി .ഇനിയും അവിടെ സന്ദര്‍ശിക്കും എന്ന തീരുമാനത്തിലേക്ക് ഞങ്ങളെ വൈകുന്നേരമായപ്പോഴേക്കും കൊണ്ടുചെന്നെത്തിക്കുവാന്‍ അവര്‍ക്ക് സാധിച്ചു...

ഞങ്ങള്‍ക്ക് ചെയ്യാവുന്ന പരമാവധി സഹായങ്ങള്‍ ഞങ്ങള്‍ ചെയ്യാം എന്നുറപ്പു നല്‍കി അവിടെ നിന്ന് വൈകിട്ട് കാട് ഇറങ്ങിയപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും നിങ്ങളുടെ സഹായം എത്തിക്കണം എന്ന അഭ്യര്‍ത്ഥനയായിരുന്നു അവര്‍ പങ്കുവച്ചത് ...

നാളെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മരുന്നും സഹായങ്ങളും എത്തിക്കുവാനാണ് തീരുമാനം . മുഴുവന്‍ പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.

Advertisment