Advertisment

രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി, നിലവിലെ നിയന്ത്രണങ്ങള്‍ തുടരും

New Update

ഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ഇതോടെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.

Advertisment

publive-image

കഴിഞ്ഞ മാസം മുപ്പതിന് പ്രാബല്യത്തില്‍ വന്ന ഉത്തരവ് നവംബര്‍ 30വരെ തുടരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ  സ്‌കൂളുകളും കോളജുകളും തുറക്കാന്‍ തീരുമാനമായിരുന്നു. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാനും പാര്‍ക്കുകള്‍ തുറക്കാനും അനുമതി നല്‍കി

യിരുന്നു.

സ്‌കൂളുകളും കോളജുകളും തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും ഇക്കാര്യത്തില്‍ ഇപ്പോഴും അന്തിമതീരുമാനം എടുത്തിട്ടില്ല.. കണ്ടെയ്ന്‍മെന്റ് സോണില്‍ അല്ലാത്ത തിയറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്‌സുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ട്

ആളുകളുടെ എണ്ണം നിയന്ത്രിച്ചു പ്രദര്‍ശന ഹാളുകളും വിനോദ പാര്‍ക്കുകളും തുറക്കാം. മാര്‍ച്ച് 24ന് പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൗണിനെ തുടര്‍ന്നുള്ള അടച്ചിടലില്‍നിന്നു രാജ്യം പതുക്കെ സാധാരണ നിലയിലേക്കു പ്രവേശിക്കുകയാണ്.

unlock 5
Advertisment