Advertisment

അവിവാഹിതരില്‍ കൊവിഡ് മരണത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

New Update

ലണ്ടന്‍: അവിവാഹിതരില്‍ കൊവിഡ് മരണത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം .കുറഞ്ഞ വരുമാനമുള്ള, കുറഞ്ഞ വിദ്യാഭ്യാസമുള്ള, വിവാഹിതരല്ലാത്ത , അവികസിത രാജ്യങ്ങളില്‍ ജനിച്ചവരുമായ പുരുഷന്മാരില്‍ കൊവിഡ് മരണത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ പുതുതായി കണ്ടെത്തിയിരിക്കുന്നത്.

Advertisment

publive-image

കൊവിഡ് 19 മൂലമുള്ള മരണസാധ്യത വര്‍ധിപ്പിക്കാന്‍ ഈ ഘടകങ്ങളെല്ലാം ബന്ധപ്പെട്ടവയാണെന്ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ വ്യക്തമാക്കി.

സ്വീഡനിലെ നാഷണല്‍ ബോര്‍ഡ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയറില്‍ രജിസ്റ്റര്‍ ചെയ്ത കൊവിഡ് 19 മരണങ്ങള്‍ സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 20 വയസ്സിനും അതിനു മുകളിലുമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.

സ്വീഡനില്‍ ജനിച്ചവരെക്കാള്‍ വിദേശത്ത് ജനിക്കുന്നവരില്‍ മരണനിരക്ക് കുറവാണെന്നാണ് പഠനം കണ്ടെത്തി. മരണപ്പെട്ടവരുടെ വരുമാനവും വിദ്യാഭ്യാസ നിലവാരവും പഠന വിധേയമാക്കിയിരുന്നു. വരുമാനം , വിദ്യാഭ്യാസ നിലവാരം തുടങ്ങിയ സാഹചര്യങ്ങള്‍ കൊവിഡ് 19 മരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തി. സ്ത്രീകളെക്കാള്‍ പുരുഷന്മാരില്‍ കൊവിഡ് 19 മരണസാധ്യത കൂടുതലാണെന്നും പഠനം കണ്ടെത്തി.

അവിവാഹിരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിവാഹിതരായവരെ അപേക്ഷിച്ച് കൊവിഡ് 19 മരണസാധ്യത 1.5-2 ഇരട്ടി അധികമാണ്.

covid 19 death
Advertisment