Advertisment

പ്രകൃതി വിരുദ്ധ പീഡനം; സ്വാമി ശ്രീനാരായണ ധര്‍മവ്രതന്‍ അറസ്റ്റില്‍

New Update

തൃശ്ശൂര്‍: ഏഴ് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ സ്വാമി ശ്രീനാരായണ ധര്‍മവ്രതന്‍ പിടിയില്‍. ആളൂര്‍ കൊറ്റനെല്ലൂര്‍ ശ്രീ ബ്രഹ്മാനന്ദാലയത്തില്‍ വെച്ചാണ് ഇയാള്‍ നിര്‍ധന വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചത്.

publive-image

എന്നാല്‍ സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയി. ഒളിവില്‍ കഴിഞ്ഞിരുന്ന സ്വാമി ശ്രീനാരായണ ധര്‍മവ്രതനെ ചെന്നൈയില്‍ നിന്നാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി പെരുവന്താനം സ്വദേശിയാണ്. താമരാക്ഷന്‍ എന്നാണ് ഇയാളുടെ പൂര്‍വാശ്രമത്തിലെ പേര്.

Advertisment