Advertisment

യുപിയില്‍ മൂടല്‍മഞ്ഞില്‍ കാഴ്ച കിട്ടാതെ കാർ കുളത്തിലേക്കു മറിഞ്ഞു 7 മരണം

New Update

publive-image

അലിഗഡ്∙ ഉത്തർപ്രദേശിലെ അലിഗഡിൽ കാർ കുളത്തിലേക്കു മറിഞ്ഞു 2 പൊലീസുകാരുൾപ്പെടെ 7 പേർ മരിച്ചു. കനത്ത മൂടൽമഞ്ഞിൽ ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടകാരണം. അലിഗഡിലെ ചാരാ റോഡിനു സമീപമാണ് അപകടമുണ്ടായത്.

ഡൽഹി, യുപി സംസ്ഥാനങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് തുടരുകയാണ്. പല ട്രെയിൻ സർവീസുകളുടെയും സമയക്രമത്തില്‍ മൂടൽമഞ്ഞ് കാരണം മാറ്റം വരുത്തിയിട്ടുണ്ട്. ഏഴ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. ഡൽഹിയിൽ 18 ട്രെയിനുകൾ റദ്ദാക്കി. 43 എണ്ണം വൈകുകയാണ്.

delhi new delhi
Advertisment