Advertisment

ദലിത് യുവതിയുടെ കൊലപാതകം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, അന്വേഷണത്തിന് പ്രത്യേക സംഘം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലക്‌നൗ: യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ദലിത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Advertisment

publive-image

യുവതിയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ അന്വേഷണ സംഘത്തോട് നിര്‍ദേശം നല്‍കിയതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

യുവതിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. കുറ്റക്കാരോട് ഒരു തരത്തിലുളള ദയയും കാണിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം സംഘം റിപ്പോര്‍ട്ട് നല്‍കും. യുവതിക്ക് നീതി വേഗത്തില്‍ ഉറപ്പാക്കാന്‍, വിചാരണ നടപടികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.

മൃതദേഹം സംസ്‌കരിക്കുന്നതില്‍ പൊലീസ് അനാവശ്യ ധൃതി കാണിച്ചതായുളള ബന്ധുക്കളുടെ ആരോപണം ഹഥ്രാസില്‍ ജില്ലാ കലക്ടര്‍ നിഷേധിച്ചു. കുടുംബത്തിന്റെ അനുമതി വാങ്ങാതെയാണ് മൃതദേഹം സംസ്‌കരിച്ചതെന്ന ആരോപണം തെറ്റാണ്.

മൃതദേഹം രാത്രി സംസ്‌കരിക്കുന്നതിന് മുന്‍പ് യുവതിയുടെ അച്ഛന്റെയും സഹോദരന്റെയും സമ്മതം വാങ്ങിയിരുന്നു. ശ്മശാനത്തില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു. മൃതദേഹം വഹിച്ചിരുന്ന വാഹനം രാത്രി 12.45 മുതല്‍ പുലര്‍ച്ചെ 2.30 വരെ ഗ്രാമത്തില്‍ ഉണ്ടായിരുന്നുവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

up girl murder
Advertisment