Advertisment

എതിരാളികളുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പിടിക്കട്ടെയെന്ന് ശപിച്ച് ഉത്തര്‍പ്രദേശ് മന്ത്രി

New Update

വിവാദ പ്രസ്താവനകളുടെ പേരില്‍ കുപ്രസിദ്ധനായ ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍ വീണ്ടും. തന്റെ എതിരാളികളുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പിടിക്കട്ടെയെന്ന് ശപിച്ചാണ് ഓംപ്രകാശ് രാജ്ഭര്‍ ഇത്തവണ പുലിവാല് പിടിച്ചിരിക്കുന്നത്.

Advertisment

publive-image

മഞ്ഞപ്പിത്തത്തില്‍ നിന്ന് മുക്തി ലഭിക്കണമെങ്കില്‍ തന്റെ കൈയില്‍ നിന്ന് മരുന്ന് കിട്ടണമെന്നും ഓംപ്രകാശ് രാജ്ഭര്‍ പറഞ്ഞു. യോഗി മന്ത്രിസഭയിലെ പിന്നോക്ക ക്ഷേമ വികസന മന്ത്രിയാണ് ഓം പ്രകാശ് രാജ്ഭര്‍.ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായ സുഹെല്‍ദേവ് ഭാരത് സമാജ് പാര്‍ട്ടിയുടെ പ്രസിഡന്റ് കൂടിയാണ് രാജ്ഭര്‍. അണികള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ബല്ല്യയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ ശാപവാക്കുകള്‍.

ഉത്തര്‍പ്രദേശില്‍ മോദി ഗുജറാത്ത് മോഡല്‍ ഉറപ്പു നല്‍കിയിരുന്നുവെന്നും അത് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുകയാണെന്നും രാജ്ഭര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മദ്യനിരോധനം നടപ്പാക്കണമെന്നും മന്ത്രി മോദിയോട് ആവശ്യപ്പെട്ടു.

രജപുത്രരും യാദവരും മദ്യാസക്തി കൂടിയവരാണെന്നാണെന്ന് പ്രസ്താവന നടത്തി രാജ്ഭര്‍ മുമ്പ് വിവാദം സൃഷ്ടിച്ചിരുന്നു. താനുള്‍പ്പെടെയുള്ള രാജ്ഭര്‍ വിഭാഗക്കാരെ മദ്യാസക്തി കൂടിയവരായാണ് സമൂഹം കാണുന്നത് എന്നാല്‍ നമ്മുടെ നാട്ടില്‍ യാദവന്മാരും രജപുത്രരുമാണ് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത്.

‘ഇത് അവരുടെ പാരമ്പര്യ വ്യവസായമാണ്,’നിങ്ങള്‍ക്ക് സത്യം അറിയണമെങ്കില്‍, ഏതെങ്കിലും അമ്മയോടോ സഹോദരിയോടോ ഭാര്യയോടോ ചോദിക്കൂ എന്നായിരുന്നു മന്ത്രിയുടെ അന്നത്തെ പ്രസ്താവന.

Advertisment