Advertisment

രാത്രി തിടുക്കപ്പെട്ട് സംസ്‌കരിച്ചതെന്തിന് ? പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി എംപി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി :  ഹാഥ്‌രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ മൃതദേഹം രാത്രി തന്നെ ബലംപ്രയോഗിച്ച് സംസ്‌കരിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ബിജെപി എംപി. ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി ഹന്‍സ് രാജ് ഹന്‍സാണ് ആ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

Advertisment

publive-image

പുലര്‍ച്ചെ രണ്ടുമണിയോടെ മാതാപിതാക്കളുടെ അനുമതി ഇല്ലാതെ യുവതിയുടെ മൃതദേഹം സംസ്‌കരിച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് യുപി സര്‍ക്കാര്‍ വിശദീകരണം തേടണം. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹന്‍സ് രാജ് ആവശ്യപ്പെട്ടു.

ഹാഥ്‌രസ് സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ച കേസാണ്. കേസിലെ കുറ്റവാളികളെ പാഠം പഠിപ്പിക്കണം. ഇത് സ്ത്രീകള്‍ക്കെതിരായ ഒരു അതിക്രമവും രാജ്യം ക്ഷമിക്കില്ലെന്ന സന്ദേശം നല്‍കുന്ന തരത്തിലുള്ളതാകണമെന്നും ഹന്‍സ് രാജ് കത്തില്‍ സൂചിപ്പിച്ചു.

rape and murder
Advertisment