തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു; നിയമലംഘകര്‍ക്ക് രണ്ടു വര്‍ഷം വരെ തടവ്‌

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, November 20, 2020

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറത്തിറക്കി. ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേരാണ് തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തത്. ഇതിനെ തുടര്‍ന്നാണ് ചൂതാട്ടം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് ഇനി മുതല്‍ 5000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് പതിനായിരം രൂപ പഴിയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കും.

×