Advertisment

"ഉറൂബ്‌ അനുസ്മരണം"

author-image
സത്യം ഡെസ്ക്
Updated On
New Update

"ഉറൂബ്‌ അനുസ്മരണം "(1915 - 1979 )

Advertisment

ആയിരത്തി തൊള്ളായിരത്തി പതിനഞ്ച് ജൂൺ എട്ടിന് മലപ്പുറം പൊന്നാനിയിൽ ജനിച്ച പി സി കുട്ടികൃഷ്ണൻ ആണ് പിൽക്കാലത്ത് 'യൗവ്വനം നശിക്കാത്തവൻ' എന്നർത്ഥം വരുന്ന അറബി പദമായ ഉറൂബ്‌ എന്ന പേരിൽ അറിയപ്പെട്ട സാഹിത്യകാരനായി മാറിയത് .

സംഗീത സംവിധായകൻ ആയ കെ രാഘവനെ കുറിച്ച് ഒരു ലേഖനം എഴുതുവാൻ വേണ്ടി ആണ് ആ പേര് ആദ്യമായി ഉപയോഗിച്ചത് . അന്ന് സ്വന്തം പേരിൽ എഴുതാൻ മുൻകൂർ അനുവാദം ഗവണ്മെന്റ് ഉദ്യോഗസ്ഥർ മേടിക്കണം എന്ന സർക്കാർ ഉത്തരവാണ് ആ തൂലിക നാമം സ്വീകരിക്കാൻ ഇടയായ കാരണം .

കേരള സാഹിത്യ അക്കാദമി നോവലിൽ ആദ്യമായി അവാർഡ് പ്രഖ്യാപിച്ചപ്പോൾ അതിന് അർഹമായ ഉമ്മാച്ചു എന്ന നോവൽ തന്നെ ആണ്, കവിതയിലൂടെ സാഹിത്യലോകത്തേക്ക് കയറിയ ഉറൂബിന് വേറിട്ട വഴി സമ്മാനിച്ചതെന്ന് ഉറപ്പിച്ച് പറയാം .........

publive-image

പ്രശസ്തമായ മറ്റൊരു നോവൽ ആയ സുന്ദരനും സുന്ദരികളും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് പിന്നീട് അർഹമായെങ്കിലും മലയാളികളുടെ മനസ്സിൽ എന്നും ഓർമ്മിക്കത്തക്ക കാഴ്ചകൾ സമ്മാനിച്ച സൃഷ്ടിയായി ഉമ്മാച്ചു നിറഞ്ഞു നിന്നു.

സ്നേഹിക്കുന്ന പുരുഷനെ വിവാഹം ചെയ്യാൻ കഴിയാതെ വശംവദയായ സ്ത്രീ കഥാപാത്രമായി ഉമ്മാച്ചു ജനഹൃദയങ്ങളിൽ നിറഞ്ഞപ്പോൾ ബീരാനും ,മായനും പുരുഷ കേന്ദ്രീകൃതമായ മനസ്സിലൂടെ കടന്നു പോയ കാഴ്ച വിസ്‌മരിക്കാൻ കഴിയാത്തവണ്ണം ലളിതമായ ഗ്രാമീണ തനിമയോടെ അവതരിപ്പിച്ച പ്രിയങ്കരനായ എഴുത്തുകാരൻ മലബാറിലെ അക്കാലത്തെ മുസ്ലിം സാമൂഹിക ജീവിത ചരിത്രത്തിന്റെ ഒരേട് നമ്മുക്ക് സമ്മാനിക്കുകയായിരുന്നു .

പിന്നീട് ദൃശ്യ മാധ്യമങ്ങളിലും ഉമ്മാച്ചു അതെ പേരിൽ പി ഭാസ്കരന്റെ സംവിധാനത്തിലൂടെ ജനഹൃദയങ്ങളെ പുളകമണിയിച്ച് ആ പ്രണയകഥാഖ്യാനം കടന്നുപോയി .........

ഉമ്മാച്ചുവിലൂടെ ഒരു മനുഷ്യന്റെ സത്യസന്ധമായ ജീവിതം സാമൂഹ്യ നീതിബോധങ്ങളിൽ ഏൽപ്പിക്കുന്ന സംഘർഷത്തെ വരച്ചു കാണിക്കുന്നത് മനുഷ്യനായി പിറന്നവർക്ക് എന്നും ഉൾക്കാഴ്ച സമ്മാനിക്കുന്ന ഒന്നാണ് .....

മനുഷ്യൻ വിധിക്കടിമപ്പെടേണ്ടവൻ തന്നെയെന്ന് നമ്മെ ഉത്ബോധിപ്പിച്ച് ആ നോവൽ പര്യവസാനിക്കുമ്പോൾ ഒരിക്കലെങ്കിലും നമ്മളോരോരുത്തരും ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാതിരുന്നിട്ടുണ്ടാവില്ലെന്ന ഉറപ്പാണ് ഉറൂബിന്റെ സൃഷ്ടിയുടെ മഹത്തരമെന്ന് ഓരോ അനുവാചകരും ഉള്ളു തുറന്നു പറയും .....

സ്ത്രീ പക്ഷത്തെ എന്നും ചേർത്തുനിർത്തിയ ഉറൂബ് നോവലിസ്റ്റ് ,ചെറുകഥാകൃത്ത് , കവി , ഉപന്യാസകാരൻ,അധ്യാപകൻ , പത്രപ്രവർത്തകൻ ,തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെട്ടു ...

തികഞ്ഞ ഗാന്ധിയനും, ആകാശവാണിയുടെ കോഴിക്കോട് നിലയത്തിന്റെ ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവും കൂടിയായ ഉറൂബ് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപത് ജൂലൈ മാസം പത്താം തിയതി മലയാള മണ്ണിൽ നിന്നും മണ്മറഞ്ഞു .

പ്രിയ സാഹിത്യകാരന് നാല്പത്തിയൊന്നും സ്മരണാഞ്ജലി .

publive-image

URUB
Advertisment