Advertisment

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരത്തര്‍ക്കം രൂക്ഷമാകും; ഇത് ആഗോള വിപണിക്കും പ്രശ്‌നമുണ്ടാക്കും; ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് ഈ സാഹചര്യം വളരെ പ്രധാനപ്പെട്ടത്: രഘുറാം രാജന്‍ പറയുന്നതിങ്ങനെ

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ന്യുയോര്‍ക്ക്: അമേരിക്കയിലെ പ്രസിഡന്റ് അടുക്കുന്ന സാഹചര്യത്തില്‍ യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍.

Advertisment

publive-image

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തര്‍ക്കം ആഗോളവിപണിയെ ബാധിക്കുമെന്നും ഈ സാഹചര്യം ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാന്‍ ഐഐടി യുഎസ് 'കൊവിഡാനന്തര പുതിയ ലോക സാമ്പത്തിക ക്രമം' എന്ന വിഷയത്തില്‍ നടത്തിയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''കൊവിഡിന് ശേഷം യുഎസിലും യൂറോപ്പിലും പാപ്പരത്ത ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടാം. മൂലധന വ്യവസ്ഥയും വിഭവവിന്യാസവും പുനക്രമീകരിച്ച് സമ്പദ് വ്യവസ്ഥ പുതുക്കിപ്പണിയേണ്ടി വരും. അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമാകും. ഇത് ആഗോള വിപണിക്ക് കോട്ടമുണ്ടാക്കും. എന്നാല്‍ വളരുന്ന വിപണികളായ ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് പ്രധാനപ്പെട്ട സന്ദര്‍ഭമാണിത്''-രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.

ബിസിനസ് അന്തരീഷം മെച്ചപ്പെടുത്താനും നിക്ഷേപം ആകര്‍ഷിക്കാനുമുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ മികച്ചതായിരുന്നുവെന്നും കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മികച്ച വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും ഐഎംഎഫ് മുഖ്യവക്താവ് ഗെറി റൈസ് പറഞ്ഞു.

പാപ്പരത്ത നിയമം, ജിഎസ്ടി എന്നീ പരിഷ്‌കാരങ്ങള്‍ ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 100ല്‍ നിന്ന് 63ലേക്ക് ഉയര്‍ത്താന്‍ സഹായിച്ചു. അടിസ്ഥാനസൗകര്യ നിക്ഷേപം, തൊഴില്‍ തുടങ്ങിയ മേഖലകളിലും സുപ്രധാനമായ മാറ്റങ്ങളുണ്ടായെങ്കിലേ മികച്ച വളര്‍ച്ച സാധ്യമാകൂവെന്നും റൈസ് വ്യക്തമാക്കി.

Advertisment