Advertisment

യു​എ​സി​ൽ ആപ്പിളുമായി വി​മാ​ന​മി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ക്ക് 500 ഡോ​ള​ർ പി​ഴ ? സംഭവം ഇങ്ങനെ ..

New Update

publive-image

Advertisment

ന്യു​യോ​ർ​ക്ക്: വി​മാ​ന​ത്തി​ൽ ക​ഴി​ക്കാ​നാ​യി ല​ഭി​ച്ച സൗ​ജ​ന്യ ആ​പ്പി​ളു​മാ​യി യു​എ​സി​ൽ വി​മാ​ന​മി​റ​ങ്ങി​യ യാ​ത്ര​ക്കാ​രി​ക്ക് 500 ഡോ​ള​ർ പി​ഴ. പാ​രീ​സി​ൽ​നി​ന്നു ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ക്രി​സ്റ്റ​ൽ ട​ഡ്ലോ​ക്ക് വ​നി​ത​യ്ക്കാ​ണ് യു​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ​ട്രോ​ൾ പി​ഴ ചു​മ​ത്തി​യ​ത്.

വി​മാ​ന​ത്തി​ൽ അ​റ്റ​ൻ​ഡ​ർ​മാ​ർ ന​ൽ​കി​യ ആ​പ്പി​ൾ ക്രി​സ്റ്റ​ൽ ബാ​ഗി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഡെ​ൻ​വ​റി​ൽ​നി​ന്നു മി​നി​യ​പോ​ലി​സി​ൽ​നി​ന്നു​ള്ള യാ​ത്ര​യ്ക്കാ​യാ​ണു താ​ൻ ഇ​ത് സൂ​ക്ഷി​ച്ച​തെ​ന്നും ക​സ്റ്റം​സ് ഓ​ഫീ​സ​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ഇ​ത് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നും ക്രി​സ്റ്റ​ൽ ഡെ​ൻ​വ​റി​ൽ ഒ​രു ടി​വി അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

യു​എ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കു ന​ൽ​കു​ന്ന ക​സ്റ്റം​സ് ഡി​ക്ല​റേ​ഷ​ൻ ഫോ​മി​ൽ പ​ഴ​ങ്ങ​ളോ പ​ച്ച​ക്ക​റി​യോ യു​എ​സി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്നു​ണ്ടോ എ​ന്നു വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ക്രി​സ്റ്റ​ൽ ഇ​ത് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​താ​ണ് പി​ഴ വി​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

latest
Advertisment