Advertisment

യുഎസ് മലയാളി നഴ്സ് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കാമുകന്‍റെ ഭാര്യ സ്വന്തം സഹപ്രവര്‍ത്തകയായ ഡോക്ടര്‍ ? കാമുകനെ കൊല്ലരുതെന്നും നിര്‍ദേശം നല്‍കി

New Update

publive-image

Advertisment

ചിക്കാഗോ : കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മലയാളി നഴ്സ് ലക്ഷ്യമിട്ടത് സ്വന്തം സഹപ്രവര്‍ത്തകയായ ഡോക്ടര്‍ യുവതിയെതന്നെയെന്ന് വെളിപ്പെടുത്തല്‍ . അതേസമയം കാമുകനെ കൊല്ലരുതെന്ന് പ്രതി ക്വട്ടേഷന്‍ സംഘത്തോട് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു .

publive-image

31 കാരിയായ പത്തനംതിട്ടയിലെ മല്ലപ്പള്ളി സ്വദേശി ടീന ജോണ്‍സാണ് കാമുകനായ ഡോക്ടറുടെ ഭാര്യയെ വധിക്കാന്‍ 10000 ഡോളറിന്റെ ക്വട്ടേഷന്‍ ബിറ്റ്‌കോയിനിലൂടെ നല്‍കിയ സംഭവത്തില്‍ അറസ്റ്റിലായത്.

ലൊയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ റജിസ്‌ട്രേഡ് നഴ്‌സാണ് ടീന. ഇതേ ആസ്പത്രിയില്‍ അനസ്‌തേഷ്യോളജിയില്‍ റസിഡന്‍സി പൂര്‍ത്തിയാക്കിയ ആളാണ് ടീനയുടെ കാമുകനായ ഡോക്ടര്‍. സാമൂഹ്യപ്രവര്‍ത്തകയാണ് ഡോക്ടറുടെ ഭാര്യ.

തന്നെ ഡോക്ടര്‍ പ്രണയിച്ച് വഞ്ചിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോളാണ് നഴ്‌സ് ക്വട്ടേഷനുമായി വെബ്‌സൈറ്റിനെ സമീപിച്ചത്. ഭര്‍ത്താവിനെ കൊല്ലാതിരിക്കണമെന്നും ഈ കൊലപാതകം ഒരു ആക്‌സിഡന്റാണെന്ന് തോന്നിപ്പിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.

കോസ നോസ്ട്ര ഇന്റര്‍നാഷനല്‍ നെറ്റ്‌വര്‍ക്ക് എന്ന വെബ്‌സൈറ്റ് വഴിയാണ് ടീന വളരെ രഹസ്യമായി ഇടപാടുകള്‍ നടത്തിയത്. ഇത്തരത്തിലുള്ള ഇടപാടുകള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്ന കമ്പനിയാണ് ഡാര്‍ക്ക് വെബ്.

publive-image

 

ഒരു അമേരിക്കന്‍ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്‍ കഥകള്‍ വെളിച്ചത്തു വന്നത്. സൈബര്‍ മേഖലയില്‍ നടക്കുന്ന ചതിക്കുഴികളെക്കുറിച്ചായിരുന്നു ചാനലിന്റെ അന്വേഷണം. അവരുടെ റിപ്പോര്‍ട്ടില്‍ നിന്നാണ് വൂഡ്‌റിജ് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ പുറത്തെത്തിയത്.

ടീന അറിയാതെ അവരുടെ നീക്കങ്ങള്‍ മൂന്നുമാസം പോലീസ് നിരീക്ഷിച്ചു. വളരെ കൃത്യമായ ആസൂത്രണം നടത്തിയാണ് ടീന മുന്നോട്ട് പോയത്. ഡോക്ടര്‍ വീട്ടില്‍ ഇല്ലാത്ത സമയം കണ്ടുപിടിച്ച് ഇന്റര്‍നെറ്റിലൂടെ ക്വട്ടേഷന്‍ സംഘത്തിന് ടീന വിവരം നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ടീനയെ അവര്‍ ജോലി ചെയ്തിരുന്ന ലൊയോള  മെഡിക്കല്‍ സെന്ററില്‍ നിന്ന് പുറത്താക്കി.

കേസ് മെയ് 15 ന് കോടതി പരിഗണിക്കും. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ 20 വര്‍ഷം തടവും പിഴയും നല്‍കേണ്ടി വരും. 2,50,000 ഡോളറിന്റെ ജാമ്യമാണ് ടീനയ്ക്ക് കോടതി അനുവദിച്ചത്. ജാമ്യസംഖ്യയുടെ പത്ത് ശതമാനം അടച്ച് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

us crime kuait latest
Advertisment