Advertisment

10 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ് അമേരിക്കന്‍ 'സെനറ്റില്‍' ? ചരിത്രം കുറിച്ചത് സെനറ്റര്‍ ടാമി ഡക്‌വർത്തിന്‍റെ മകള്‍ !

New Update

publive-image

Advertisment

വാഷിങ്ങ്ടന്‍ : ഇതാദ്യമായാണ് അമേരിക്കൻ സെനറ്റിന്റെ വാതിൽ ഒരു കുട്ടിക്കുമുന്നിൽ തുറക്കപ്പെട്ടത്. അതും വെറും 10 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനു മുന്നില്‍. അപ്പോള്‍ ചരിത്രം വഴിമാറുകയായിരുന്നു; സെനറ്റർ  ടാമി ഡക്‌വർത്തിനും അവരുടെ ഓമനക്കുട്ടിക്കും മുന്നിൽ.

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നാസ ഭരണാധികാരിയുമായി ബന്ധപ്പെട്ട നിർദേശത്തിനെതിരെ വോട്ടുചെയ്യാൻ വനിതാ സെനറ്റർ ടാമി ഡക്‌വർത്താണ് സ്വന്തം മകളെയുമായി ഇക്കഴിഞ്ഞദിവസം യുഎസ് സെനറ്റ് ഹൗസിലേക്കു നടന്നുകയറിയത്.

publive-image

കൈയടിച്ചും ആരവങ്ങളുയർത്തിയായിരുന്നു മറ്റു വനിതാ സെനറ്റർമാർ അമ്മയെയും ചരിത്രത്തില്‍ ഇടം നേടിയ ആ കുഞ്ഞിനേയും സ്വീകരിച്ചത് .

അമേരിക്കൻ സെനറ്റർമാർക്കു യൂണിഫോം ഉണ്ട്. ഒരുഘട്ടത്തിലും അത് അംഗങ്ങളാരും തെറ്റിക്കാറില്ല. 10 ദിവസമേ പ്രായമുള്ളൂവെങ്കിലും ഡക്‌വർത്തിന്റെ കുട്ടി യൂണിഫോം നിയമം തെറ്റിച്ചില്ല.

publive-image

ബ്ലെയ്സർ ധരിച്ചുകൊണ്ടുതന്നെയായിരുന്നു പ്രവേശനം; സെനറ്റ് അക്കാര്യത്തിൽ നിർബന്ധം പിടിച്ചില്ലെങ്കിലും. മെയ്ൽ ബൗൾസ്ബേ എന്നാണു ഡക്‌വർത്തിന്റെ മകളുടെ പേര്.

ആരും ലംഘിക്കാൻ ധൈര്യപ്പെടാത്ത കർശന നിയമങ്ങളും ആചാരങ്ങളുമുണ്ട് യു എസ് സെനറ്റിന് . നവജാത ശിശുക്കൾക്കു പ്രവേശനം നിഷേധിച്ചിരുന്നതും ഈ നിയമങ്ങളുടെ ഭാഗമാണ് .

publive-image

എന്നാല്‍ വനിതാ സെനറ്റർമാരുടെ അംഗസംഖ്യ കൂടിയതിന്റേയും നിയമനിർമാണത്തിൽ വനിതകളുടെ സ്വാധീനശക്തിവർധിച്ചതിന്റേയും ഫലമാണ് ഇപ്പോഴത്തെ മാറ്റം.

കുട്ടികളെ അമ്മമാർക്കൊപ്പം സെനറ്റിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത് . ഒരുവയസ്സിൽ താഴെയുള്ള കുട്ടികളെ അവരുടെ അമ്മമാർക്ക് ഓഫിസിൽ കൊണ്ടുവരാമെന്നായിരുന്നു തീരുമാനം .

publive-image

കഴിഞ്ഞ ജനുവരിയിൽത്തന്നെ ഡക്‌വർത്ത് താൻ ഗർഭിണിയാണെന്നു സെനറ്റിനെ അറിയിച്ചിരുന്നു. അന്നുമുതൽതന്നെ കുട്ടികളുമായി സെനറ്റർമാർക്ക് ഓഫിസിൽ വരാമോ എന്ന കാര്യത്തിൽ ചർച്ചയും തുടങ്ങിയിരുന്നു . വ്യാഴാഴ്ച മകളുമായി സെനറ്റിലേക്കു കയറുംമുമ്പ് ഡക്‌വർത്ത് സഹപ്രവർത്തകർക്കു നന്ദി പറഞ്ഞു.

us news latest
Advertisment