Advertisment

ഹൈദരാബാദില്‍ നിന്നും റോഹിഗ്യന്‍ മുസ്‌ലിങ്ങളെ പുറത്താക്കാന്‍ അമിത് ഷായെ തടയുന്നത് ആരാണ്‌?;  അഭയാര്‍ഥികളെ നീക്കം ചെയ്യാന്‍ എം.പിയോട് അനുവാദം ചോദിച്ച് കാത്തിരിക്കുന്ന ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരിക്കും അമിത് ഷായെന്ന് ഉവൈസി  

New Update

ഹൈദരാബാദ്: ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും പുറത്താക്കണമെന്ന് ഉവൈസി രേഖാമൂലം ആവശ്യപ്പെടണമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ പരിഹാസവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി.

Advertisment

publive-image

ഹൈദരാബാദില്‍ നിന്നും റോഹിഗ്യന്‍ മുസ്‌ലിങ്ങളെ പുറത്താക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷായെ തടയുന്നത് ആരാണെന്ന് ഉവൈസി ചോദിച്ചു. അഭയാര്‍ഥികളെ നീക്കം ചെയ്യാന്‍ എം.പിയോട് അനുവാദം ചോദിച്ച് കാത്തിരിക്കുന്ന ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരിക്കും അമിത് ഷായെന്നും ഉവൈസി പരിഹസിച്ചു.

‘ഒരു എം.പിയോട് ചോദിച്ചതിന് ശേഷം കേന്ദ്രആഭ്യന്തരമന്ത്രി നടപടിയെടുക്കുന്ന രീതി എപ്പോഴാണ് ആരംഭിച്ചത്? ഇത് അദ്ദേഹത്തിന്റെ ജോലിയാണ്. അനധികൃതമായി താമസിക്കുന്ന പാകിസ്ഥാനികളെയും അഫ്ഗാനിസ്ഥാനികളെയും നീക്കം ചെയ്യാന്‍ അനുമതി ചോദിക്കുന്ന ആദ്യത്തെ ആഭ്യന്തരമന്ത്രിയാണ് അദ്ദേഹം.

30,000 റോഹിംഗ്യകള്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് പറഞ്ഞത്. അവര്‍ നിയമവിരുദ്ധമായാണ് ജീവിക്കുന്നതെങ്കില്‍ അവര്‍ക്ക് എങ്ങനെ ഇവിടെ താമസിക്കാന്‍ കഴിയുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിക്കണം,അദ്ദേഹം നടപടിയെടുക്കണം,” ഉവൈസി പറഞ്ഞു.

amith sha
Advertisment