എല്‍ഇഡി ടിവികള്‍ക്ക് അധിക സുരക്ഷയുമായി വി-ഗാര്‍ഡിന്റെ പുതിയ സ്റ്റെബിലൈസര്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, November 5, 2020

കൊച്ചി: ഉത്സവകാല വിപണിയില്‍ എല്‍ഇഡി ടിവികളുടെ വില്‍പ്പന കുതിച്ചുയര്‍ന്നതോടെ അനുബന്ധ സംരക്ഷണ ഉപകരണങ്ങള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചു.

പതിവായുണ്ടാകുന്ന വോള്‍ട്ടേജ് ഏറ്റക്കുറച്ചിലുകളില്‍ നിന്ന് എല്‍ഇഡി ടിവി സെറ്റുകള്‍ക്ക് സവിശേഷ സുരക്ഷയൊരുക്കുന്ന വി-ഗാര്‍ഡിന്റെ ക്രിസ്റ്റല്‍ ശ്രേണിയിലെ പുതിയ ക്രിസ്റ്റല്‍ 150 പ്രൈം എല്‍ഇഡി ടിവി സ്റ്റെബിലൈസര്‍ വിപണയില്‍ ശ്രദ്ധനേടുന്നു.

മികച്ച കാര്യക്ഷമത ഉറപ്പാക്കുന്ന ഫീച്ചറുകളാല്‍ സമ്പന്നമാണ് ഇവ. വോള്‍ട്ടേജ് കുത്തനെ വര്‍ധിക്കുന്നമ്പോള്‍ ഉണ്ടാകാവുന്ന ആഘാതം തടയുന്നതിനുള്ള പ്രത്യേക സംവിധാനമുള്ള ഈ സ്റ്റെബിലൈസര്‍ 203 സെന്റീമീറ്റര്‍ വരെയുള്ള സ്മര്‍ട് ടിവി, സെറ്റ് ടോപ് ബോക്‌സ്, ഹോം തിയെറ്റര്‍, ഗെയിമിങ് കണ്‍സോള്‍ എന്നിവയ്ക്കും സുരക്ഷ നല്‍കുന്നു.

സുസ്ഥിരമായ പ്രകടനം കാഴ്ചവെക്കുന്ന 4എ ശേഷിയുള്ള ക്രിസ്റ്റല്‍ 150 പ്രൈം എല്‍ഇഡി സ്റ്റെബിലൈസറില്‍ സ്മാര്‍ട് വോള്‍ട്ടേജ് കറക്ഷന്‍ ഫീച്ചറും ഉണ്ട്.

വോള്‍ട്ടേജ് നില നിരന്തരം നിരീക്ഷിക്കാവുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലെ, അനായാസം ചുമരില്‍ ഘടിപ്പിക്കാവുന്ന ആകര്‍ഷകമായ രൂപകല്‍പ്പന എന്നിവയും ഈ സ്റ്റെബിലൈസറിന്റെ സവിശേഷതയാണ്.

മൂന്ന് വര്‍ഷ വാറന്റി ലഭിക്കുന്ന ക്രിസ്റ്റല്‍ 150 പ്രൈം സ്റ്റെബിലൈസര്‍ ഉപകരണങ്ങള്‍ക്ക് ദീര്‍ഘകാല സുരക്ഷയും ഉറപ്പു നല്‍കുന്നു.

സ്റ്റെബിലൈസര്‍ നിര്‍മണത്തില്‍ ഇന്ത്യയില്‍ മുന്‍നിരയിലുള്ള വി-ഗാര്‍ഡ് ക്രിസ്റ്റല്‍ ശ്രേണിയില്‍ ആറു തരം ഡിജിറ്റല്‍ സ്റ്റെബിലൈസറുകള്‍ വിപണിയിലിറക്കിയിട്ടുണ്ട്.

×