Advertisment

വാജ്പേയിയുടെ ആരോഗ്യനില ഗുരുതരം; മോദി എയിംസില്‍ എത്തി

New Update

Image result for വാജ്പേയിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു

Advertisment

മുന്‍പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ നില ഗുരുതരമായി തുടരുന്നു. എയിംസില്‍ ചികിത്സയില്‍ കഴിയുന്ന വാജ്പേയിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു.

വാജ്പേയിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യനില മോശമാണെന്നും വൈദ്യസഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി എയിംസില്‍ എത്തി വാജ്പേയിയെ സന്ദര്‍ശിച്ചു. 93 കാരനായ വാജ്പേയി വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. 2009 ല്‍ സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട അദ്ദേഹത്തിന് പിന്നീട് ഡിമെന്‍ഷ്യ ബാധിക്കുകയായിരുന്നു.

 

 

vajpeyee
Advertisment