Advertisment

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് : യുഡിഎഫ് തകര്‍പ്പന്‍ വിജയം നേടും - വക്കച്ചന്‍ മറ്റത്തില്‍

New Update

publive-image

Advertisment

മീനച്ചില്‍: ആസന്നമായിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഐക്യജനാധിപത്യമുന്നണി തകര്‍പ്പന്‍ വിജയം നേടുമെന്ന് മുന്‍ എംപി വക്കച്ചന്‍ മറ്റത്തില്‍ പറഞ്ഞു.

ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് കേരളാ കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന ജില്ലാ ട്രഷറര്‍ ചാക്കോച്ചന്‍ കളപ്പുരയ്ക്കല്‍, മണ്ഡലം പ്രസിഡന്‍റ് മാത്യു പുല്ലാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വന്ന പ്രവര്‍ത്തകര്‍ക്ക് നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജോസ് പാറേക്കാട്ട് അദ്ധ്യക്ഷത വഹിച്ച സമ്മേനളത്തില്‍ ജോയിക്കുട്ടി തോക്കനാട്ട്, ഷിബു പൂവേലില്‍, അഡ്വ. അലക്സ് കെ ജോസ്, ബാബു മുകാല, സാബു പൂവത്താനി, തോമാച്ചന്‍ പാലക്കുടി, കിഷോര്‍ പാഴുക്കുന്നേല്‍, വിന്‍സെന്‍റ് കണ്ടത്തില്‍, ഷാജന്‍ മണിയാക്കുപാറ, എബിന്‍ വാട്ടപ്പളളില്‍, കെസി കുഞ്ഞുമോന്‍, ജോബിന്‍ പറയരുതോട്ടം, അപ്പച്ചന്‍ പാലക്കുടി, മാത്യു മേടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

pala news
Advertisment