Advertisment

വാളയാറില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ച അഞ്ച് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും; മദ്യത്തിനു പകരം ഇവര്‍ കുടിച്ചത് സാനിറ്റൈസര്‍ നിര്‍മിക്കാനുപയോ​ഗിക്കുന്ന സ്പിരിട്ടാണ് എന്നാണ് വിലയിരുത്തല്‍

New Update

വാളയാര്‍: വാളയാര്‍ ചെല്ലങ്കാവില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ച അഞ്ച് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തുമെന്ന് സൂചന.

Advertisment

publive-image

മദ്യത്തിനു പകരം ഇവര്‍ കുടിച്ചത് സാനിറ്റൈസര്‍ നിര്‍മിക്കാനുപയോ​ഗിക്കുന്ന സ്പിരിട്ടാണ് എന്നാണ് വിലയിരുത്തല്‍. ഇപ്പോഴും ജില്ലാ ആശുപത്രിയില്‍ സ്ത്രീകളടക്കം എട്ട് പേര്‍ ചികിത്സയില്‍ കഴിയുകയാണ്.

രാമന്‍ എന്ന വ്യക്തി ഞായറാഴ്ച രാവിലെ മരിച്ചു കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത് . തുടര്‍ന്ന് കോളനിയിലെ മറ്റൊരാളായ അയ്യപ്പനും ഒരു മണിയോടെ മരിച്ചു. രണ്ട് മൃതദേഹങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സംസ്‌കരിച്ചു.

ഇന്നലെ രാവിലെ ഇവര്‍ക്ക് മദ്യം കൊടുത്തെന്ന് സംശയിക്കുന്ന ശിവനും മരിച്ചതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒടുവിലായി മരണപ്പെട്ടത് വ്യാജമദ്യം കഴിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന അരുണാണ്.

valayar death
Advertisment