Advertisment

ഒമാനില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

മസ്‌കത്ത്- ഒമാനില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പിലാക്കുന്നത് ധനമന്ത്രാലയം അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചു. എന്നാല്‍ പുകയില ഉല്‍പന്നങ്ങള്‍, ഉത്തേജക, ലഘു പാനീയങ്ങള്‍ എന്നിവയക്ക് 2018 മധ്യത്തോടെ നികുതി ഈടാക്കിത്തുടങ്ങുമെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. രാജ്യത്തെ വ്യവസായങ്ങള്‍ മതിയായ തയാറെടുപ്പുകള്‍ നടത്താനാണ് വാറ്റ് നടപ്പിലാക്കുന്നത് 2019 വരെ മാറ്റി വച്ചത്.

publive-image

ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) അംഗ രാജ്യങ്ങള്‍ 2018 ജനുവരിയോടെ വാറ്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സൗദി അറേബ്യയും യുഎഇയും മാത്രമാണ് ഇപ്പോള്‍ ഈ പുതിയ നികുതി സമ്പ്രദായം നടപ്പിലാക്കുന്നത്. ബാക്കി ജിസിസി രാജ്യങ്ങള്‍ വൈകാതെ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Advertisment