Advertisment

വണ്ടൂർ ആശ്രയ സ്‌പെഷ്യൽ സ്‌കൂളിൽ പുതിയ സ്‌കൂൾ ബസിന്റെ താക്കോൽദാനവും വെബ്സൈറ്റ്‌ ഉദ്ഘാടനവും നടന്നു.

New Update

വണ്ടൂർ : ആശ്രയ സ്‌പെഷ്യൽ സ്‌കൂളിന്റെ പുതിയ സ്‌കൂൾ ബസ്സിന്റെ താക്കോൽദാനവും വെബ്‌സൈറ്റ് ഉദ്ഘാടനവും നടന്നു. ബസ്സിന്റെ താക്കോൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.സുധാകരൻ ട്രസ്റ് സെക്രട്ടറി കുഞ്ഞാപ്പുട്ടി എന്ന മുഹമ്മദിന് കൈമാറി. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ആലിപ്പറ്റ ജമീല നിർവ്വഹിച്ചു. ആശ്രയ സ്‌കൂളിന് വേണ്ട എല്ലാ സഹായങ്ങളും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ലഭ്യമാക്കാൻ ശ്രമിക്കുമെന്നും ആശ്രയ പോലുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ സമൂഹം ഏറ്റെടുക്കണമെന്നും ബസ്സിന്റെ താക്കോൽ കൈമാറികൊണ്ട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി. സുധാകരൻ പറഞ്ഞു.

Advertisment

publive-image

ആധുനിക കാലഘട്ടത്തിൽ ഏറ്റവും അനിവാര്യമായ ഒന്നാണ് വെബ്‌സൈറ്റ് എന്നും കൂടുതൽ ആളുകളെ ഇതുമായി ബന്ധപ്പെടുത്താൻ വെബ്‌സൈറ്റ് ഉപകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ ആലിപ്പറ്റ ജമീല വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട്പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള നിവേദനം കെ.ടി മുഹമ്മദ് മാസ്റ്റർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി. സുധാകരന് കൈമാറി. വെബ്‌സൈറ്റ് ഉണ്ടാക്കിയ ഫെമിത മുജീബിനെ ട്രസ്റ് മുഖ്യ രക്ഷാധികാരി പാപ്പറ്റ കുഞ്ഞി മുഹമ്മദ് മൊമെന്റോ നൽകി ആദരിച്ചു.

ട്രസ്റ് ചെയർമാൻ ഡോ. പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ് മെമ്പർ കെ.ടി.എ മുനീർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ . അനിൽ നിരവിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ റംല ഹംസക്കുട്ടി , ട്രസ്റ് അംഗങ്ങളായ കെ.ടി മുഹമ്മദ് മാസ്റ്റർ, കെ.ടി അക്ബർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അലവിക്കുട്ടി മച്ചിങ്ങൽ, ലയൺസ് ക്ലബ് പ്രതിനിധി സി. ശിവദാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇ അബ്ബാസ് മാസ്റ്റർ നന്ദി പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ് : ആശ്രയ സ്‌പെഷ്യൽ സ്‌കൂളിന്റെ പുതിയ സ്‌കൂൾ ബസ്സിന്റെ താക്കോൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.സുധാകരൻ ട്രസ്റ് സെക്രട്ടറി കുഞ്ഞാപ്പുട്ടി എന്ന മുഹമ്മദിന് കൈമാറുന്നു.

Advertisment