Advertisment

വരാപ്പുഴ കസ്റ്റഡി മരണം കേരളത്തിലാകെ അപമാനമുണ്ടാക്കി. പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

author-image
admin
New Update

publive-image

Advertisment

കൊച്ചി : വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം കേരളത്തിലാകെ അപമാനമുണ്ടാക്കി.

കസ്റ്റഡിമരണത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് തന്നെ കേസെടുത്തിട്ട്. കുറ്റം ചെയ്താല്‍ പൊലീസായാലും നടപടിയെടുക്കുമെന്നും പിണറായി വ്യക്തമാക്കി.

അതേ സമയം വരാപ്പുഴ സംഘര്‍ഷത്തിന്റെ കാരണക്കാരായ യഥാര്‍ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. വരാപ്പുഴയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്  മൂന്നുപേരാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി ഇവരെ റിമാന്‍ഡുചെയ്തു.

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എ വി ജോര്‍ജിനെ ചോദ്യം ചെയ്തത്.

latest pinarayivijayan
Advertisment