Advertisment

യു എ ഇ എക്കണോമിക് മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും തമ്മില്‍ സംയോജിതപരിപാടികൾക്കു ധാരണ

New Update

മൂല്യവർധിത നികുതി(വാറ്റ്)യുമായി ബന്ധപ്പെട്ട് ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കച്ചവട സ്ത്ഥാപനങ്ങളിലെ അമിത ലാഭ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടി യു എ ഇ എക്കണോമിക് മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും (എഫ് ടി ഐ) സംയോജിതപരിപാടികൾക്കു ധാരണയായിട്ടുണ്ട്.

Advertisment

ഇതനുസരിച്ചു മൂല്യവർധിത നികുതി സമ്പ്രദായം നടപ്പിലാക്കിയ ഈ സന്ദർഭത്തിൽ മാർക്കറ്റുകളിലെയും ബിസിനസ് സ്ഥാപനങ്ങളിലെയും അനാവശ്യ വിലവർദ്ധനവുകൾ സാമ്പത്തിക മന്ത്രലയം കർശനമായി നിരീക്ഷിക്കും. വാറ്റ് നികുതി ക്രമക്കേടുകൾ കണ്ടെത്തുന്നതിനും നിയമലംഘനത്തിനെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും, ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും സാമ്പത്തിക മന്ത്രാലയവും , എഫ് ടി ഐയും സഹകരിക്കാനും സംയോജിത പരിപാടികൾ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

publive-image

ഏതൊക്കെയാണ് നികുതിയുള്ളത്, നികുതിരഹിതമോ അല്ലെങ്കിൽ നികുതി ചട്ടക്കൂട്ടിൽ നിന്നും ഒഴിവാക്കിയിട്ടുള്ള സാധനങ്ങളും സേവനങ്ങളൂം എന്ന് മനസ്സിലാക്കാൻ ഉപഭോക്താക്കൾക്കു വേണ്ടി സംയോജിത ബോധവൽക്കരണം നൽകും.

ഇതിനുപുറമെ ഫെഡറൽ ടാക്സ് അതോറിറ്റിയും സാമ്പത്തിക മന്ത്രാലയവുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചു സാമ്പത്തിക മന്ത്രാലയത്തിലെ ഇൻസ്‌പെക്ടർമാർക്കു മാർക്കറ്റുകളിൽ ഇറങ്ങി ടാക്സ് ഇൻവോയ്‌സിൽ കാണിച്ചിട്ടുള്ള ടാക്സ് രജിസ്‌ട്രേഷൻ നമ്പറുകളുടെ (TRN) ആധികാരികത ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനങ്ങക്കെതിരെ ആവശ്യമായ നടപടികൾ കോർഡിനേറ്റ് ചെയ്യുന്നതിനും ധാരണയായിട്ടുണ്ട്. ഇതിനു വേണ്ടി ഇൻസ്പെക്ടർമാർക്ക് ഇൻവോയ്സുകൾ പരിശോധിക്കാൻ വേണ്ട പരിശീലനം നൽകി തുടങ്ങിയിട്ടുണ്ട്.

ഉപഭോക്താക്കൾ തങ്ങൾക്കു സാധനങ്ങൾക്കോ സേവങ്ങൾക്കോ മേൽ ലഭിക്കുന്ന ഇൻവോയിസുകളിൽ താഴെ പറയുന്നവ വിവരങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി ഓർമിപ്പിക്കുന്നു.

* "നികുതി ഇൻവോയ്സ്"

* ടാക്സ് രജിസ്ട്രേഷൻ നമ്പർ

* VAT അടക്കമുള്ള വില

* എത്ര VAT ഈടാക്കി

രാജ്യത്ത് വാറ്റുമായി ബന്ധപെട്ടു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതകളോ വിശ്വസനീയമല്ലാത്തതുമായ ഉറവിടങ്ങളിൽ നിന്ന് വരുന്ന വിവരങ്ങളോ അവഗണിക്കണമെന്നു ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ.) അറിയിക്കുന്നുണ്ട്. FTA വെബ്സൈറ്റ് (www.tax.gov.ae) അല്ലെങ്കിൽ അതോറിറ്റിയുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ സന്ദർശിച്ചു വിവരങ്ങളുടെ ആധികാരികത പരിശോധിക്കാം.

uae
Advertisment