Advertisment

വയലും ഞാനും

author-image
ബെന്നി ജി മണലി കുവൈറ്റ്
Updated On
New Update

വയലുകളോട് എനിക്കെന്നും പ്രണയമാണ്. ഞാൻ ജനിച്ച ഭവനം ഒരു വയലേലകൾക്കു സമീപമായിരുന്നു. അരുവികൾ ഒഴുകുന്ന വയലിൻ പുറം.

Advertisment

publive-image

ചൂട് തുടങ്ങിയാൽ ഞങ്ങളുടെ ഗ്രാമത്തിലെ മുതിർന്നവരെല്ലാം ആ വയലിനടുത്തുള്ള വരമ്പിൽ ഇലകളും മറ്റും വിരിച്ചു ഇരുന്നു സൊറ പറയും, നീണ്ടു കിടക്കുന്ന വയലോലകളിൽ നിന്ന് തെന്നി എത്തുന്ന ഇളം കാറ്റിന് നല്ല കുളിർമ, വയലിലെ ചെളിയുടെയും വൈക്കോലിന്റെയും "സുഗന്ധം" ഏറ്റു മണിക്കൂറോളം അവർ ലോക കാര്യങ്ങളും നാട്ടുകാര്യങ്ങളും രാഷ്ട്രിയവും ചർച്ച ചെയ്യും.

അവർക്കു കുടിക്കാനായി തണുത്ത മൺകുടത്തിൽ ഇഞ്ചിയും പച്ച മുളകും കറിവേപ്പിലയും ഉള്ളിയും ഇട്ട സംഭാരം ..

വെയിൽ ഏറിയാൽ കൊയ്ത്തു കഴിയുന്ന പാടങ്ങൾ കുട്ടികൾ കൈയേറും. അവിടെ കുട്ടിയും കോലും, റബര് പാൽ ഉണക്കി വീപ്പിച്ചുണ്ടാക്കുന്ന പന്ത് കളികൊണ്ടു നേരം ഇരുട്ടും അല്ലേൽ അമ്മമാരുടെ നീട്ടി വിളി. പാടത്തെ ചെളിയും മണ്ണും. അടുത്തുള്ള വറ്റാത്ത പാടത്തെ കുളത്തിൽ കുളിച്ചു വീട്ടിലെത്തും

നെൽപ്പാടങ്ങൾ പ്രകൃതിയുടെ ക്യാൻവാസ് ആണ്. കൊയ്ത്തു കഴ്ഞ്ഞു അടുത്ത കൊയ്‌തുവരെ പ്രകൃതി വർണങ്ങൾ ചാലിക്കും, ഗന്ധവും. കൊയ്ത്തു കഴിഞ്ഞുണങ്ങിയ മണ്ണിന്റെ വർണം മാഞ്ഞു ഉണങ്ങും.

പിന്നെ അവിടെ വേനൽച്ചെടികൾ ചെറിയ പച്ചവർണം തീർക്കുമെങ്കിലും അവ വലിയ ചൂടിൽ ഉണങ്ങും. പിന്നെ വയൽ കാത്തിരിക്കും മഴക്കായി.

മഴക്കുശേഷഓ ഹരിത വർണവും നാമ്പെടുക്കും. വെള്ളം നിറയുന്ന സമയം വീണ്ടും മറ്റൊരു വർണം, കന്നും കർഷകനും നിലം ഒരുക്കുമ്പോൾ വീണ്ടും, പിന്നെ വിത്തിട്ടു കഴിയുമ്പോൾ, നെൽച്ചെടി വളരുമ്പോൾ തീവ്ര ഹരിതം, പൂവിടുമ്പോൾ, കതിരിടുമ്പോൾ, നെല്ല് വിളയുമ്പോൾ സ്വർണ വര്ണമാകും, ഗന്ധവും വർണവും ഇടയ്ക്കിടെ മാറികൊണ്ടിരിക്കും.

വയലുകൾ മൽസ്യ സമ്പത്തിന്റെ ഉറവിടമാണ്, വിവിധ ഇനം മൽസ്യങ്ങൾ, ആമകൾ, ഞവണി തുടങ്ങി അനേകം ജന്തു വർഗങ്ങളുടെ ഈറ്റില്ലമാണ്. പാടത്തു ചൂണ്ടയിട്ടും, വലയിട്ടും, കൂടു വച്ചും മീനുകളെയും, ഞണ്ടുകളെയും പിടിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു. ദിവസേനെ പിടക്കുന്ന മീനുകളുടെ കൂടു ഇന്ന് ഞാൻ ഓർക്കുന്നു

ശുദ്ധമായ ജലം, പിന്നെ ജൈവ വൈവിധ്യം, വരമ്പിൽ വളരുന്ന തഴുതാമയും കുടകനും, അനേകം കിളികൾക്കും ചെറു മൃഗങ്ങൾക്കു വാസസ്ഥലത്തെ ഇന്ന് കാണ്മാനില്ല

വയലേലകൾ ഒരു എക്കോസിസ്റ്റം ആണ്, ഇതിനു മാത്രം പ്രത്യേകത ഉള്ള ഒരു ജൈവ വ്യവസ്ഥ വേറെ ഉണ്ടോ ? ഇവ ഭൂമിയുടെ പൊറോസിറ്റി, എയർ സിറക്യൂലഷൻ എന്നിവ കൂട്ടുന്നു പ്രത്യേകിച്ചു മണ്ണിര എന്ന കലപ്പ കൂടി ആകുമ്പോൾ.

ഒരു സ്ഥലത്തെ കാലാവസ്ഥ , ജലത്തിന്റെ അവൈലബിലിറ്റി, വാട്ടർ ടേബിൾ, മണ്ണിലെയും അന്തരീഷാത്തിലേയും ജലത്തിന്റെ അംശം, ജൈവ വൈവിധ്യം എല്ലാം വയലിന് മാത്രം നല്കാൻ കഴിയുന്നതാണ്. വെള്ളപൊക്കം നിയന്ത്രിക്കാനും ഈ പോറസ് ഫീൽഡിനു കഴിയും.

വയൽ മരിച്ചു..

വയൽ മരിക്കുമ്പോൾ മരിക്കുന്നതു ഒരു ദേശത്തിന്റെ ജല ലഭ്യത, നല്ല കാലാവസ്ഥ, എക്കോസിസ്റ്റം, അപ്രത്യക്ഷമാകുന്ന ജീവികൾ ചെടികൾ, ജന്തു വൈവിധ്യം, നല്ല ആഹാരം... എന്നാൽ നമുക്ക് നല്കുനന്നു വരൾച്ച, വെള്ളപൊക്കം കാലാവസ്ഥ വ്യതിയാനം ....

വരമ്പത്തു നിന്നൊരു വിപ്ലവം കൂടി വേണം നമ്മുടെ നിലനില്പിനായി....

നഷ്ടമാകുന്ന, നഷ്ടപെട്ട ഒരു സംസ്കാരത്തിനായി, ഒരു ആവാസ വ്യവസ്ഥക്കായി..

ഇനിയും ഉള്ള വയലേലകൾക്കായി...

 

cultural
Advertisment