Advertisment

പ്രളയത്തില്‍ വീടു നഷ്ടമായ സഹപാഠിക്കു വീടു നിര്‍മിക്കാനുള്ള ശ്രമത്തിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു

New Update

publive-image

പനമരം ∙ വയനാട്ടില്‍ പ്രളയത്തില്‍ വീടു നഷ്ടമായ സഹപാഠിക്കു വീടു നിര്‍മിച്ചു നല്‍കുന്നതിനിടെ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പനമരം ഗവ. എച്ച്എസ്എസ് വിദ്യാര്‍ഥി വൈഷ്ണവ് (17) ആണു മരിച്ചത്.

നാട്ടുകാര്‍ വൈഷ്ണവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പനമരം എടത്തുംകുന്ന് കേഴാംകോട്ട്കുന്നേല്‍ ശശിധരന്‍- സ്മിത ദമ്പതികളുടെ മകനാണ്. സഹോദരന്‍ വൈശാഖ്.

vayanadu
Advertisment