Advertisment

വിരാടിനെ കൗണ്ടിയില്‍ കളിപ്പിക്കുന്നത് ശുദ്ധ അസംബന്ധ൦. കോലിക്കെതിരെ പൊട്ടിത്തെറിച്ച് ഇംഗ്ലീഷ് ഇതിഹാസ പേസ് ബൗളര്‍ ബോബ് വില്ലിസ്

New Update

publive-image

Advertisment

ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് കൗണ്ടിയില്‍ കളിക്കാന്‍ അംഗീകാരം നല്‍കിയത് ആഭ്യന്തര താരങ്ങളുടെ വളര്‍ച്ചയെ തടയുമെന്ന്‍ ഇംഗ്ലീഷ് ഇതിഹാസ പേസ് ബൗളര്‍ ബോബ് വില്ലിസ്. വിദേശ താരങ്ങള്‍ കൗണ്ടിയില്‍ കളിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് വില്ലിസ് പറയുന്നു.

'വിദേശതാരങ്ങള്‍ കൗണ്ടിയില്‍ കളിക്കുന്നത് എനിക്ക് അംഗീകരിക്കാനാവില്ല, അത് യുവതാരങ്ങളുടെ അവസരം കുറയ്ക്കും. കോലി ഇവിടെ അഞ്ചു മത്സരങ്ങള്‍ കളിച്ച് നന്നായി റണ്‍സ് കണ്ടെത്തിയാല്‍ അത് അദ്ദേഹത്തിന് ഉപകരിക്കും.

publive-image

കൗണ്ടിയില്‍ കളിക്കുന്നത് ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടല്‍ എളുപ്പമാക്കും. ഇംഗ്ലണ്ടില്‍ കളിക്കാന്‍ കോലി ബുദ്ധിമുട്ടുകയാണ് വേണ്ടത്. അതുകൊണ്ട് കൗണ്ടിയില്‍ കളിപ്പിക്കരുത്. നമ്മുടെ ടീം തോല്‍ക്കാന്‍ പാടില്ല'.  കോലിയെ കളിപ്പിക്കാനുള്ള 'സര്‍റേ'യുടെ തീരുമാനത്തെ വില്ലിസ് വിമര്‍ശിക്കുന്നു.

മൂന്നു ഏകദിനങ്ങളും ടിട്വന്റിയും അഞ്ച് ടെസ്റ്റുമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലുള്ളത്. അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയുണ്ടാകുക.

cricket kohli
Advertisment