Advertisment

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പുതിയ വീക്ക്നെസ് ?

New Update

publive-image

Advertisment

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ടാറ്റു പ്രിയമാണ് സ്പോര്‍ട്സ് രംഗത്ത് പുതിയ വിശേഷം . ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്ര വിജയം സ്വന്തമാക്കിയതിനു ശേഷം മുംബൈയില്‍ എത്തിയ കോഹ്‌ലി ആദ്യം പോയത് ഭാര്യ അനുഷ്‌കയുടെ പുതിയ ചിത്രമായ 'പരി' യുടെ സ്‌ക്രീനിങ്ങ് കാണാനായിരുന്നു. അനുഷ്‌കയ്ക്കും കുടുംബത്തിനുമൊപ്പമാണ് കോഹ്‌ലി ചിത്രം കണ്ടത്.

publive-image

അതിനു പിന്നാലെ മുങ്ങിയ കോഹ്‌ലി പൊങ്ങിയത് മുംശെബയിലെ തന്നെ ടാറ്റു പാര്‍ലറിലേയ്ക്കാണ്. ടാറ്റുവായി ഇന്ത്യന്‍ ക്യാപ്റ്റന്‍ പതിച്ചത് ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ഒരു ആശ്രമ ചിത്രം, ടെസ്റ്റ് ക്യാപ്പിന്റെ നമ്പരായ 269, ഏകദിന ക്യാപ് നമ്പരായ 175, മാതാപിതാക്കളുടെ പേരുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കോഹ്‌ലി ടാറ്റു പതിച്ചത്.

ബന്ദ്രയിലെ ടാറ്റു പാര്‍ലറില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇടത്തേ തോള്‍ മുതല്‍ കണങ്കൈ വരെയാണ് ടാറ്റു വരച്ചത്. നേരത്തെ കൈമുട്ടിനു താഴെ വരെയായിരുന്നു ടാറ്റു ഉണ്ടായിരുന്നത്.

cricket indian cinema
Advertisment